നിയമത്തെ എതിര്‍ക്കുന്നവര്‍ NDAയിലുമുണ്ട്, സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണം, മായാവതി

പൗരത്വ ഭേദഗതി നിയമത്തിലും (Citizenship Amendment Act) NRC യിലും കേന്ദ്രസര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് ബിഎസ്പി അദ്ധ്യക്ഷ മായാവതി. 

Last Updated : Dec 21, 2019, 05:12 PM IST
  • പൗരത്വ ഭേദഗതി നിയമത്തിലും (Citizenship Amendment Act) NRC യിലും കേന്ദ്രസര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് ബിഎസ്പി അദ്ധ്യക്ഷ മായാവതി
  • പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ പിന്തുണയ്ക്കില്ല എന്നും മായാവതി അഭിപ്രായപ്പെട്ടു
നിയമത്തെ എതിര്‍ക്കുന്നവര്‍ NDAയിലുമുണ്ട്, സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണം, മായാവതി

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിലും (Citizenship Amendment Act) NRC യിലും കേന്ദ്രസര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് ബിഎസ്പി അദ്ധ്യക്ഷ മായാവതി. 

NDAയ്ക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പിന്‍റെ ശബ്ദങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു. NRC  ബീഹാറില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും NDA ഘടകകക്ഷിയായ JD(U)  നേതാവ് കൂടിയായ നിതീഷ് കുമാര്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇതായിരുന്നു മായാവതിയുടെ പരാമര്‍ശത്തിന് ആധാരം. 

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നു പിന്തിരിയാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നു മായാവതി മുന്‍പേ പറഞ്ഞിരുന്നു. അല്ലാത്ത പക്ഷം ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തുണ്ടായ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് രാജ്യം നീങ്ങുമെന്നും മായാവതി പറഞ്ഞിരുന്നു. 

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ പിന്തുണയ്ക്കില്ല എന്നും മായാവതി അഭിപ്രായപ്പെട്ടു. സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താം. എന്നാൽ അതിനായി നിയമം കൈയ്യിലെടുക്കരുത്. അക്രമം നടത്തുന്നതിലോ, പൊതുമുതൽ തകർക്കുന്നതിലോ തങ്ങൾക്ക് വിശ്വാസമില്ല. മാത്രമല്ല ഈ അക്രമങ്ങളിൽ പങ്ക് ചേരരുതെന്നും പാർട്ടി പ്രവർത്തകരോട് മായാവതി ആവശ്യപ്പെട്ടു. നിയമത്തോടുള്ള തങ്ങളുടെ പ്രതിഷേധം രാഷ്ട്രപതിയ്ക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നും മായാവതി വ്യക്തമാക്കി.

അതേസമയം, ഉത്തര്‍ പ്രദേശില്‍ തലസ്ഥാനമായ ലഖ്നൗവടക്കം വിവിധ സ്ഥലങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധക്കാര്‍ ഈ സമയത്ത് അക്രമികൾ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. 2 സര്‍ക്കാര്‍ ബസുകൾ സംബാലില്‍ കത്തിച്ചു.  ഇതുവരെ 11 പേരാണ് സംസ്ഥനത്ത് കൊല്ലപ്പെട്ടത്.

 

Trending News