മാരക സ്‌ഫോടക വസ്തുക്കളുമായി ലഷ്കർ ഭീകരൻ ജമ്മു കശ്‌മീരിൽ അറസ്റ്റിൽ

LeT Terrorist Arrested: അറസ്റ്റിലായ ലഷ്‌കർ ഭീകരൻ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുമായും പ്രാദേശിക ലഷ്‌കർ ഭീകരരുമായും സമ്പർക്കം പുലർത്തിയിരുന്നതായും തീവ്രവാദ സംഭവങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 11:31 AM IST
  • മാരക സ്‌ഫോടക വസ്തുക്കളുമായി ലഷ്കർ ഭീകരൻ അറസ്റ്റിൽ
  • സംഗം ബുദ്ഗാം സ്വദേശിയായ യാമിൻ യൂസഫ് ഭട്ടാണ് പിടിയിലായത്
മാരക സ്‌ഫോടക വസ്തുക്കളുമായി ലഷ്കർ ഭീകരൻ ജമ്മു കശ്‌മീരിൽ അറസ്റ്റിൽ

ശ്രീനഗർ: LeT Terrorist Arrested: ലഷ്കർ ഭീകരൻ ജമ്മുവിലെ ബുദ്ഗാമിൽ അറസ്റ്റിൽ. സംഗം ബുദ്ഗാം സ്വദേശിയായ യാമിൻ യൂസഫ് ഭട്ടാണ് പിടിയിലായത്. ഇയാളിൽ നിന്നും 5 പിസ്‌റ്റളുകൾ, 5 മാഗസിനുകൾ, 50 റൗണ്ടുകൾ, 2 ഗ്രനേഡുകൾ എന്നിവയും പിടികൂടി. കഴിഞ്ഞ മെയ് ഒന്നിന് മറ്റൊരു ലഷ്കർ ഭീകരനെ സൈന്യവും പോലീസും ചേർന്ന് പിടികൂടിയിരുന്നു. പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ ഇന്ത്യയെപ്പറ്റിയുള്ള വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ആയുധങ്ങളും, വെടിക്കോപ്പുകളും , ഗ്രനേഡുകളുമുൾപ്പെടെ നിരവധി സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു.  ഷാൽടെങ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: വയോധികയുടെ മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ; ഇതര സംസ്ഥാന തൊഴിലാളിയെ തിരഞ്ഞ് പോലീസ് 

അറസ്റ്റിലായ ലഷ്‌കർ ഭീകരൻ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുമായും പ്രാദേശിക ലഷ്‌കർ ഭീകരരുമായും സമ്പർക്കം പുലർത്തിയിരുന്നതായും തീവ്രവാദ സംഭവങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഇയാളെ പിടികൂടിയത് കുൽഗാം പോലീസിന്റെ നേട്ടമാണെന്നാണ് അധികൃതർ പറയുന്നത് കാരണം ഇയാൾക്ക് ജില്ലയുടെ ഭൂപ്രകൃതിയെക്കുറിച്ച് നന്നായി അറിവുണ്ട് അതുകൊണ്ടുതന്നെ ഒരു ആക്രമണം നടത്താൻ എളുപ്പമായിരുന്നുവെന്നാണ് പറയുന്നത്.  കുൽഗാം ജില്ലയിൽ നിന്നും നിരവധി ഭീകരരെ അടുത്തിടെയായി പോലീസ് പിടികൂടിയിട്ടുണ്ട്. അതിർത്തി പ്രദേശം ആയതിനാൽ ഭീകരർക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള സംവിധാനത്തിന് ഇവിടെ സാധ്യത വളരെ കൂടുതലാണ്. ഈ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ സൈന്യവും പോലീസും നടത്തുന്നുണ്ട്.

Also Read: വധുവിന്റെ മുന്നിൽ വെച്ച് ഭാര്യാസഹോദരിയോട് ചുംബനം ചോദിച്ച് വരൻ, വീഡിയോ കണ്ടാൽ ഞെട്ടും!

മേഖലയിൽ ജനപങ്കാളിത്തം നല്ല രീതിയിൽ ഉള്ളതുകൊണ്ട് ഭീകരരുടെ വിവരങ്ങൾ വേഗത്തിൽ അറിയാൻ കഴിയും. എങ്കിലും ഈയിടെ പിടികൂടുന്നവരെല്ലാം ഹൈബ്രിഡ് ഭീകരരാണെന്നത് ആശങ്കയുയർത്തുന്നുണ്ട്. സാധാരണ പോലെ ജനങ്ങൾക്കിടയിൽ ജീവിച്ച് പെട്ടെന്ന് ആക്രമണം നടത്തി വീണ്ടും ജനങ്ങൾക്കിടയിലേക്ക് തിരിച്ചു പോകുന്നവരെയാണ് ഹൈബ്രിഡ് ഭീകരർ എന്ന് വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘാഷോത്തടനുബന്ധിച്ച് അതിർത്തികളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സൈന്യവും പോലീസും വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News