NSE മുൻ മേധാവി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റു ചെയ്തു

Chitra Ramakrishna Arrested: അറസ്റ്റിനെ തുടർന്ന് ചിത്ര രാമകൃഷ്ണയെ കോടതി നാല് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 06:23 AM IST
  • കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചിത്ര രാമകൃഷ്ണയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു
  • ഇഡി റജിസ്ട്രര്‍ ചെയ്ത കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഡൽഹി കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്
  • ചിത്ര രാമകൃഷ്ണയെ കോടതി നാല് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു
NSE മുൻ മേധാവി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റു ചെയ്തു

ന്യൂഡൽഹി: Chitra Ramakrishna Arrested: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോർട്ട്.  ഇഡി റജിസ്ട്രര്‍ ചെയ്ത കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഡൽഹി കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ചിത്ര  രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  അറസ്റ്റിനെ തുടർന്ന് ചിത്ര രാമകൃഷ്ണയെ കോടതി നാല് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. 

Also Read: NSE Scam: ചിത്ര രാമകൃഷ്ണൻ കസ്റ്റഡിയിൽ തുടരും, വീട്ടിലെ ഭക്ഷണത്തിന് അനുമതി നിഷേധിച്ച് കോടതി

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (PMLA ) ക്രിമിനൽ വകുപ്പുകൾ പ്രകാരം ചിത്ര രാമകൃഷ്ണയ്‌ക്കൊപ്പം മറ്റൊരു മുൻ എൻഎസ്‌ഇ മേധാവി രവി നരേൻ, മുൻ മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ എന്നിവർക്കെതിരെ ഇഡി കേസെടുത്തിരുന്നു. 2009 നും 2017 നും ഇടയിൽ എൻഎസ്ഇ ജീവനക്കാരുടെ ഫോൺ ചോർത്തിയതിന് സിബിഐ കേസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇഡിയുടെ ഈ നടപടി.  വിരമിച്ച മുംബൈ പോലീസ് കമ്മീഷണർ പാണ്ഡെ സ്ഥാപിച്ച കമ്പനിയിൽ നരേനും ചിത്ര രാമകൃഷ്ണയും ചേർന്ന് സ്റ്റോക്ക് മാർക്കറ്റ് ജീവനക്കാരുടെ ഫോൺ കോളുകൾ നിയമവിരുദ്ധമായി ചോർത്തിക്കൊടുക്കാൻ ശ്രമിച്ചുവെന്ന് കേസില്‍ സിബിഐ ആരോപിക്കുന്നു.

Also Read: സൗജന്യ റേഷൻ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ഉടൻ പരാതി നൽകൂ.. ഗോതമ്പും അരിയും വീട്ടിലെത്തും! 

സിബിഐയും ഇപ്പോൾ ഇഡിയും പാണ്ഡെ, അദ്ദേഹത്തിന്‍റെ ഡൽഹി ആസ്ഥാനമായുള്ള കമ്പനി, എൻഎസ്ഇയുടെ മുൻ എംഡി, സിഇഒമാരായ നരേൻ, ചിത്ര രാമകൃഷ്ണ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രവി വാരണാസി, മഹേഷ് ഹൽദിപൂർ എന്നിവരെ കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തലിലെ ക്രമക്കേടുകൾ ഇഡി കണ്ടെത്തുകയും അതിന്റെ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് നൽകുകയും ചെയ്തിട്ടുണ്ട്. കുറ്റങ്ങൾ അന്വേഷിക്കാൻ ധനകാര്യ മന്ത്രാലയം പിന്നീട് സിബിഐയോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News