ED Raid: ഒന്നും കണ്ടെത്താനാവില്ല... AAP നേതാവ് സഞ്ജയ് സിംഗിന്‍റെ വസതിയില്‍ നടന്ന റെയ്‌ഡിൽ പ്രതികരിച്ച് അരവിന്ദ് കേജ്‌രിവാൾ

ED Raid: ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് AAP നേതാവ് സഞ്ജയ്‌ സിംഗിന്‍റെ വസതയില്‍ ED റെയ്‌ഡ് നടത്തിയത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഘം സഞ്ജയ്‌ സിംഗിന്‍റെ വീട്ടില്‍ എത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 02:05 PM IST
  • ഡൽഹി സർക്കാരിന്‍റെ 2021-22ലെ എക്‌സൈസ് നയം മദ്യവ്യാപാരികൾക്ക് ലൈസൻസ് നൽകുന്നതിന് നിയമവിരുദ്ധമായ നീക്കങ്ങള്‍ നടത്തി എന്നാണ് ആരോപണം.
ED Raid: ഒന്നും കണ്ടെത്താനാവില്ല... AAP നേതാവ് സഞ്ജയ് സിംഗിന്‍റെ വസതിയില്‍ നടന്ന റെയ്‌ഡിൽ പ്രതികരിച്ച് അരവിന്ദ് കേജ്‌രിവാൾ

New Delhi: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള NDA സർക്കാർ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭീതിയിലാണ് എന്നും  ED അടുത്തിടെയായി നടത്തുന്ന റെയ്‌ഡുകൾ പാര്‍ട്ടിയുടെ വര്‍ദ്ധിച്ചുവരുന്ന അസ്വസ്ഥതയുടെ തെളിവാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. AAP യുടെ മുതിര്‍ന്ന നേതാവും MPയുമായ സഞ്ജയ് സിംഗിന്‍റെ വസതിയിൽ നടന്ന ED റെയ്‌ഡിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

Also Read:  China Nuclear Submarine Tragedy: സ്വന്തം കുതന്ത്രത്തില്‍ കുടുങ്ങി ചൈന!! ആണവ അന്തർവാഹിനി അപകടത്തില്‍ 55 നാവികർ കൊല്ലപ്പെട്ടു 
 
സഞ്ജയ് സിംഗിന്‍റെ വസതിയിൽനിന്നും EDയ്ക്ക് ഒന്നും കണ്ടെത്താനാകില്ല, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പാർലമെന്‍റിൽ ഉന്നയിച്ചതിനാലാണ് ED രാജ്യസഭാ എംപി സഞ്ജയ് സിംഗിനെ ലക്ഷ്യമിടുന്നത്,  തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ED, CBI തുടങ്ങിയ എല്ലാ ഏജൻസികളേയും സജീവമാക്കുക എന്നത് അവരുടെ രീതിയാണ്‌ എന്നും കേജ്‌രിവാൾ ആരോപിച്ചു.

Also Read:  RBI MPC Meeting: എംപിസി യോഗം ഇന്ന് മുതല്‍, റിപ്പോ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് സൂചന 
 
ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ്‌ സിംഗിന്‍റെ വസതയില്‍ ED റെയ്‌ഡ് നടത്തിയത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഘം സഞ്ജയ്‌ സിംഗിന്‍റെ വീട്ടില്‍ എത്തിയത്. 

അതേസമയം, ഇഡിയുമായി സഹകരിക്കുന്നുണ്ടെന്ന് സഞ്ജയ് സിംഗിന്‍റെ  പിതാവ് ദിനേശ് സിംഗ് പറഞ്ഞു "ഇഡി അവരുടെ ജോലി ചെയ്യുന്നു. എനിക്ക് കൃത്യമായ സമയം അറിയില്ല, പക്ഷേ രാവിലെ 7.30 ഓടെ അവർ റെയ്‌ഡിന് എത്തി. രാത്രി വൈകും വരെ അവർക്ക് റെയ്ഡുകൾ നടത്താമെന്ന് ഞാൻ ED ഉദ്യോഗസ്ഥരോട് പറഞ്ഞു, അവർ വീണ്ടും വീണ്ടും വീട്ടില്‍ എത്താന്‍ ഞങ്ങൾ ആഗ്രഹിക്കുന്നില്ല",  അദ്ദേഹം പറഞ്ഞു.  

ഡൽഹി സർക്കാരിന്‍റെ  2021-22ലെ എക്‌സൈസ് നയം മദ്യവ്യാപാരികൾക്ക് ലൈസൻസ് നൽകുന്നതിന് നിയമവിരുദ്ധമായ നീക്കങ്ങള്‍ നടത്തി എന്നാണ് ആരോപണം.

അതേസമയം, മറുവശത്ത്, രാജ്യസഭാ എംപി സഞ്ജയ്‌ സിംഗിന്‍റെ വസതിയിൽ ED റെയ്ഡ് നടന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹി ബിജെപി നേതാക്കളും പ്രവർത്തകരും ദേശീയ തലസ്ഥാനത്ത് ആം ആദ്മി പാർട്ടി (AAP) ഓഫീസിന് പുറത്ത് വലിയ പ്രതിഷേധം നടത്തി.  ആം ആദ്മി പാര്‍ട്ടി  ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് BJP യുടെ ആരോപണം... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News