CAA: 'ഒരു മതവിഭാ​ഗത്തേയും ലക്ഷ്യമിട്ടില്ല'; സിഎഎ വിഷയത്തിൽ പുനഃപരിശോധനയില്ലെന്ന് കേന്ദ്രം

Center about CAA: ഇത് വഴി 1955 ലെ പൗരത്വ ഭേദ​ഗതി നിയമത്തിലെ അപാകതകൾ തിരുത്തുകയാണ് ചെയ്യുന്നത്.  സിഎ എ വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്ന വിവധ അപേക്ഷകളിലാണ് കേന്ദ്രം നിലപാട് അറിയിക്കുക. 

Written by - Zee Malayalam News Desk | Last Updated : Mar 13, 2024, 11:10 AM IST
  • വിജ്ഞാപനവവുമായി ബന്ധപ്പെട്ട് മുസ്ലീം മതവിഭാ​ഗത്തിൽ ഉൾപ്പെട്ടവർ ഭയപ്പെടേണ്ടതില്ലെന്നും ഇന്നലെ പുറത്തിറക്കിയ കുറിപ്പിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
  • നിലവിൽ പാക്കിസ്ഥാൻ അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ധാരണയില്ല
CAA: 'ഒരു മതവിഭാ​ഗത്തേയും ലക്ഷ്യമിട്ടില്ല'; സിഎഎ വിഷയത്തിൽ പുനഃപരിശോധനയില്ലെന്ന് കേന്ദ്രം

ന്യൂഡൽ​ഹി: സിഎഎ വിഷയത്തിൽ രാജ്യത്ത് പ്രതിഷേധങ്ങൾ ആളിക്കത്തുമ്പോൾ പുനഃപരിശോധനകൾക്ക് സാധ്യതയില്ലെന്ന് കേന്ദ്രസർക്കാർ. ഏതെങ്കിലും ഒരു മതവിഭാ​ഗത്തെ ലക്ഷ്യമിട്ടു കൊണ്ടല്ല നടപടികൾ പൂർത്തിയാക്കിയതെന്നും, പുനരപരിശോധന സംബന്ധിച്ച നിലപാട് സുപ്രീം കോടതിയിൽ വ്യക്തമാക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നിയനിർമ്മാണത്തിന് തുടർച്ചായായി ഉള്ള ചട്ടങ്ങൾ രൂപീകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്.

ഇത് വഴി 1955 ലെ പൗരത്വ ഭേദ​ഗതി നിയമത്തിലെ അപാകതകൾ തിരുത്തുകയാണ് ചെയ്യുന്നത്.  സിഎ എ വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്ന വിവധ അപേക്ഷകളിലാണ് കേന്ദ്രം നിലപാട് അറിയിക്കുക. വിജ്ഞാപനവവുമായി ബന്ധപ്പെട്ട് മുസ്ലീം മതവിഭാ​ഗത്തിൽ ഉൾപ്പെട്ടവർ ഭയപ്പെടേണ്ടതില്ലെന്നും ഇന്നലെ പുറത്തിറക്കിയ കുറിപ്പിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ALSO READ: അയോധ്യാ രാമനെ കൺകുളിർക്കെ കാണണോ...? ദൂരദർശൻ വെച്ചാൽ മതി; തൽസമയ സംപ്രേഷണം ആരംഭിക്കുന്നു

അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ തിരിച്ചയക്കുമെന്ന ഭയം വേണ്ടെന്നും, നിലവിൽ പാക്കിസ്ഥാൻ അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ധാരണയില്ല, സിഎഎ അടിസ്ഥാനത്തിൽ ഒരു പൗരനോടും രേഖകൾ ആവശ്യപ്പെടില്ല. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങൾക്കും പൗരത്വത്തിന് അപേക്ഷിക്കാൻ തടസ്സമില്ല.

അയൽരാജ്യങ്ങളിലെ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണ് സിഎഎ കൊണ്ടുവന്നതെന്നുമാണ് കേന്​ദ്രം വിശദീകരണ കുറിപ്പിലൂടെ വ്യക്തമാക്കിയത്. അതേസയം പൗരത്വ നിയമഭേ​​ദ​ഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്നും ശക്തമായ പ്രതിഷേധം നടക്കും. ഇന്നലെ ഡൽഹി സർവ്വകലാശാലയിൽ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാർത്ഥികളെ ക്യാംപസിൽ കയറി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News