അയോധ്യയിൽ, നാളെ (ജനുവരി 22) രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാൻ ഒരുങ്ങുകയാണ്. ചടങ്ങിനെത്തുടർന്ന്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും തെന്നിന്ത്യൻ സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഈ ചടങ്ങിൽ വിവാദ സ്വാമിയായ നിത്യാനന്ദയും പങ്കെടുക്കുമെന്ന് അദ്ദേഹം തന്നെ പറഞ്ഞു.
നിത്യാനന്ദ അയോധ്യയിലെ ക്ഷേത്രം തുറക്കുന്ന ചടങ്ങിലെത്തും...?
ഹിന്ദുക്കൾക്കായി കൈലാസം എന്ന രാജ്യം സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന സ്വാമി നിത്യാനന്ദ വർഷങ്ങളായി ഒളിവിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ എവിടെയാണെന്നത് പലർക്കും ദുരൂഹമായി തുടരുന്നു. നിലവിൽ അദ്ദേഹം ട്വിറ്റർ എക്‌സ് പ്ലാറ്റ്‌ഫോമിൽ വളരെ സജീവമാണ്.
ചരിത്രപരവും അസാധാരണവുമായ ഈ സംഭവം കാണാതെ പോകരുത് എന്നാണ് നിത്യാനന്ദ ഇട്ട പോസ്റ്റിൽ പറയുന്നത്. രാമനെ അയോധ്യയിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും ഇത് ലോകത്തെ മുഴുവൻ അനുഗ്രഹിക്കുന്ന സംഭവമാണെന്നും അദ്ദേഹം പരാമർശിച്ചു. തന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും അതിനാൽ പരിപാടിയിൽ പങ്കെടുക്കുമെന്നും പോസ്റ്റിൽ പറയുന്നു.
നിത്യാനന്ദ ഒളിവിൽ പോകാനുള്ള കാരണം എന്താണ്?
തിരുവണ്ണാമലൈ സ്വദേശിയായ നിത്യാനന്ദ കർണാടകയിലെ ആദ്യത്തെ ആശ്രമം നടത്തി. അവിടെ അദ്ദേഹത്തിന്റെ ശിഷ്യരായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപപണം ഉയർന്നു. അതുമാത്രമല്ല ഒരു പ്രമുഖ നടിയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തുടർന്ന് നിത്യാനന്ദയുമായി അടുപ്പമുള്ള ആരോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചുമത്തി നിത്യാനന്ദയ്‌ക്കെതിരെ കേസെടുത്തു.
ഈ കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയ നിത്യാനന്ദ 2020ൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് രക്ഷപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം താൻ ഹിന്ദുക്കൾക്കായി കൈലാസം എന്ന രാജ്യം സൃഷ്ടിച്ചിട്ടുണ്ടെന്നും ആ രാജ്യം ഐക്യരാഷ്ട്രസഭയും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. രാമക്ഷേത്രോത്സവത്തിൽ നിത്യാനന്ദ പങ്കെടുക്കുമ്പോൾ, അദ്ദേഹത്തിന്റെ കൈലാസ രാജ്യ യൂട്യൂബ് പേജിൽ വിവിധ പരിപാടികൾ തത്സമയം കാണിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ സരയൂ നദിക്ക് സമീപമാണ് അയോധ്യ രാമക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് . ഈ ക്ഷേത്രത്തിന്റെ നട തുറക്കൽ ചടങ്ങ് നാളെ നടക്കും. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രമുഖരും പങ്കെടുക്കും. ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് പല സംസ്ഥാനങ്ങളിലെയും പ്രധാന സ്ഥലങ്ങളിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ജനുവരി 24 മുതൽ ക്ഷേത്രം പൊതുദർശനത്തിനായി തുറക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.