Best Colleges in India 2022: രാജ്യത്തെ ഏറ്റവും മികച്ച കോളേജ് ഏതാണ് എന്നറിയാമോ?

 

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 01:41 PM IST
  • എൻഐആർഎഫ് പട്ടികയില്‍ (NIRF Ranking 2022) ഒന്നാമത് എത്തിയിരിയ്ക്കുന്നത് ഡൽഹി സർവകലാശാലയിൽ നിന്നുള്ള മിറാൻഡ ഹൗസ് ആണ്.
Best Colleges in India 2022: രാജ്യത്തെ ഏറ്റവും  മികച്ച കോളേജ് ഏതാണ് എന്നറിയാമോ?
 
NIRF Ranking 2022: +2 കഴിഞ്ഞ് ഉപരിപഠനം ഏറ്റവും മികച്ച കോളേജുകളില്‍ തുടരാനാണ് എല്ലാ  വിദ്യാര്‍ത്ഥികളും ആഗ്രഹിക്കുക. അതിനായി കോളേജുകള്‍ തിരയുന്ന തിരക്കിലാണ് വിദ്യാര്‍ഥികള്‍.  ആ അവസരതില്‍ രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ  പട്ടിക പുറത്തുവിട്ടിരിയ്ക്കുകയാണ്  NIRF.   
 
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ് ഫ്രെയിംവർക്ക്,  എൻഐആർഎഫ്  (National Institute of Ranking Framework  - NIRF) പുറത്തുവിട്ട  റാങ്കിംഗില്‍ ആദ്യ  10 സ്ഥാനങ്ങളില്‍ ഡല്‍ഹി, തമിഴ് നാട്, പശ്ചിമ ബംഗാള്‍  എന്നിവിടങ്ങളിലെ കോളേജുകള്‍ ആധിപത്യം പുലര്‍ത്തുന്നു. ആദ്യ പത്തു കോളേജുകളില്‍ 5 എണ്ണം ഡല്‍ഹിയില്‍ നിന്നാണ്.  3 എണ്ണം  തമിഴ് നാട്ടില്‍ നിന്നും രണ്ടെണ്ണം പശ്ചിമ ബംഗാളില്‍ നിന്നുമാണ്. 
 
എൻഐആർഎഫ്  പട്ടികയില്‍ (NIRF Ranking 2022) ഒന്നാമത് എത്തിയിരിയ്ക്കുന്നത് ഡൽഹി സർവകലാശാലയിൽ നിന്നുള്ള മിറാൻഡ ഹൗസ് ആണ്. രണ്ടാം സ്ഥാനത്ത് ഹിന്ദു കോളേജ്.  മൂന്നാം സ്ഥാനത്ത്  ദക്ഷിണേന്ത്യയില്‍  നിന്നുള്ള പ്രസിഡൻസി കോളേജ് ആണ്. 
 
കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍നിന്നും തികച്ചും വ്യത്യസ്തമായാണ് ഇത്തവണ ലിസ്റ്റ് പുറത്ത് വന്നിരിയ്ക്കുന്നത്‌.  കഴിഞ്ഞ വർഷം, ഡൽഹി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത മിറാൻഡ ഹൗസ്, ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ,  ചെന്നൈയിലെ ലയോള കോളേജ്, കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ്, ഹൗറയിലെ രാമകൃഷ്ണ മിഷൻ ഹിന്ദു കോളേജ് എന്നിവയായിരുന്നു ആദ്യ  അഞ്ച് സ്ഥാനങ്ങള്‍ കൈയടക്കിയിരുന്നത്.  പട്ടിക ഉടന്‍ തന്നെ പുറത്തിറങ്ങും.  
 
അദ്ധ്യാപനം, പഠനം, സൗകര്യങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ്   NIRF റാങ്കിംഗ്  നല്‍കിയിരിയ്ക്കുന്നത്.  മൊത്തം 200 കോളേജുകള്‍ ഈ പട്ടികയില്‍ ഉണ്ട്.  
 
NIRF Rankings 2022: ഇന്ത്യയിലെ മികച്ച കോളേജുകൾ (Top 10 Colleges in India)
 
NIRF റാങ്കിംഗ് 2022: ഇന്ത്യയിലെ മികച്ച കോളേജുകൾ
 
1 മിറാൻഡ കോളേജ് / ഡൽഹി
 
2 ഹിന്ദു കോളേജ് /ഡൽഹി
 
3 പ്രസിഡൻസി കോളേജ് / തമിഴ്നാട്
 
4 ലയോള കോളേജ് / തമിഴ്നാട്
 
5 ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ / ഡൽഹി 
 
6 പിഎസ്ജിആർ കൃഷ്ണമ്മാൾ കോളേജ് ഫോർ വിമൻ /  തമിഴ്നാട്
 
7 ആത്മ റാം സനാതൻ ധർമ്മ കോളേജ് / ഡൽഹി
 
8 സെന്റ് സേവ്യേഴ്സ് കോളേജ് / പശ്ചിമ ബംഗാൾ
 
9 രാമകൃഷ്ണ മിസൺ വിദ്യാമന്ദിർ / പശ്ചിമ ബംഗാൾ
 
10 കിരോരി മാൾ കോളേജ് / ഡൽഹി
 
NIRF Ranking 2022: മികച്ച എഞ്ചിനീയറിംഗ് കോളേജുകൾ  (Best Engineering Colleges)
 
1. IIT മദ്രാസ് 
2. IIT ഡൽഹി 
3. IIT ബോംബെ 
4. IIT കാൺപൂർ 
5. IIT ഖരഗ്പൂർ 
6. IIT റൂർക്കി 
7. IIT ഗുവാഹത്തി 
8. NIT ട്രിച്ചി 
9. IIT ഹൈദരാബാദ് 
10. NIT കർണാടക
 
NIRF Ranking 2022: മികച്ച മെഡിക്കൽ കോളേജുകള്‍  ( Best Medical Colleges)
 
1.  എയിംസ് ഡൽഹി
2. PGMIER, ചണ്ഡീഗഡ്
3.  ക്രിസ്ത്യൻ മീഡിയൽ കോളേജ്, വെല്ലൂർ
 
NIRF Ranking 2022: മികച്ച യൂണിവേഴ്സിറ്റികള്‍ (Best University) 
 
1. IISc ബാംഗ്ലൂർ
2. JNU 
3. ജാമിയ മില്ലിയ ഇസ്ലാമിയ 
4. ജാദവ്പൂർ യൂണിവേഴ്സിറ്റി 
5. അമൃത വിശ്വ വിദ്യാപീഠം 
6. BHU 
7. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ 
8. കൽക്കട്ട യൂണിവേഴ്സിറ്റി 
9. VIT 
10. യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News