Srinagar : ജമ്മു കാശ്മീരിലെ 40 ഇടങ്ങളിൽ ദേശീയ സുരക്ഷ ഏജൻസിയുടെ റെയ്ഡ്. ഇന്ന് പുലെർച്ചെ മുതലാണ് NIA റെയ്ഡ് നടത്തിയത്. കശ്മീരിലെ അനന്തനാഗ് ഉൾപ്പെടെ 14 ജില്ലകളിലായി 40 ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. എൻഐഎയും സിആർപിഎഫും (CRPF) സംയുക്തമായിട്ടാണ് പരിശോധന സംഘടിപ്പിച്ചത്
ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന ജമാഅത്ത് ഇ ഇസ്ലാമി സംഘടനിയിൽ പെട്ട വിവിധ നേതാക്കളുടെ വീടുകളിലാണ് പരിശോധന പുരോഗമിക്കുന്നത്. 2019ലാണ് ആഭ്യന്തര മന്ത്രാലയം ജമാഅത്ത് ഇ ഇസ്ലാമിക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. അനന്തനാഗിന് പുറമെ ദോഡാ, ബുഡ്ഗാം, കിഷ്ത്വാർ, രാംബൻ, ഷോപിയാൻ തുടങ്ങിയ 14 ജില്ലകളിലാണ് പരിശോധന നടത്തിയത്.
ALSO READ : India-China Border Issue: കിഴക്കൻ ലഡാക്കിൽ നിർണായക നീക്കം, സൈനികരെ പിൻവലിച്ച് ഇന്ത്യയും ചൈനയും
നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിൽ താഴ്വരയിൽ ജമാഅത്ത് ഇ ഇസ്ലാമിയുടെ സ്വാധീനം വർധിച്ച് വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യം യോഗത്തിൽ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ALSO READ : Jammu & Kashmir : പഞ്ചാബിന് പിന്നാലെ കശ്മീരും, സ്‌കൂളുകള്‍ക്ക് വീരമൃത്യുവരിച്ച സൈനികരുടെ പേര് നല്‍കും
JEI യുമായി ബന്ധപ്പെട്ട് നേതാക്കളുടെ വീട്ടിലാണ് റെയ്ഡ്. നിലവിൽ ജെഇഐയുമായി ബന്ധമുള്ളവർക്കും നേരത്തെ നിരോധത സംഘടനയുമായി ബന്ധമുള്ളവരുടെ വസതികളിലാണ് ദേശീയ സുരക്ഷ ഏജൻസിയും സിആർപിഎഫും സംയുക്തമായി പരിശോധന നടത്തിയത്.
ALSO READ : Independence day 2021: ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്
നേരത്തെ മറ്റ് രണ്ട് കേസുകളിലായി NIA കശ്മീരിലെ വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. അതിൽ കുറച്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം താഴ്വരയിൽ നിന്ന് ആറ് പേരെ തീവ്രവാദ സംഘടനകൾ പണമിടപടിൽ ആറ് പേരെ NIA പിടികൂടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...