ന്യൂഡൽഹി: ഗുണ്ടാ സംഘങ്ങൾക്കെതിരെ നടപടിയുമായി എൻഐഎ രംഗത്ത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് , പഞ്ചാബ്, ഡൽഹി. രാജസ്ഥാൻ, ഹരിയാന എന്നീ 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ് എന്നിവിടങ്ങളിലെ 20 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുണ്ട്. പഞ്ചാബ് ഗായകനായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച തിഹാർ ജയിലിലെ കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്ണോയി, നീരജ് ബവാന, തില്ലു താജ്പുരിയ എന്നിവരുൾപ്പെട്ട ആറ് ഗുണ്ടാസംഘങ്ങളെ ചോദ്യം ചെയ്തതിൽ ഗുണ്ടാ സംഘങ്ങൾ ഭീകരരുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന വിവരം ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ എൻഐഎ ഇത്തരമൊരു നടപടി സ്വീകരിക്കുകയുമായിരുന്നു.
എൻഐഎ പറയുന്നതനുസരിച്ച് ആറ് ഗുണ്ടാസംഘങ്ങളെ ചോദ്യം ചെയ്തപ്പോൾ മറ്റ് പല ഗുണ്ടാസംഘങ്ങളുടെയും പേരുകൾ പുറത്തുവന്നുവെന്നും. ഇവരിൽ നിന്നും തീവ്രവാദികളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് മാഫിയയും ചേർന്ന് പ്രവർത്തിക്കുന്നതായും, ചില സംഘങ്ങൾക്ക് വിദേശ സഹായം ലഭിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതായും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Viral Video: നദിയിൽ ഒരു കൂട്ടം മുതലകളുടെ നടുവിൽ സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്ത ഗുണ്ടാസംഘങ്ങളുടെ വീടുകളിലും അവരുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും അവരുടെ സഹായികളുടെ വസതിയിലും എൻഐഎ റെയ്ഡ് നടത്തുന്നുണ്ട്. ഗുണ്ടാസംഘത്തിന് മറ്റ് രാജ്യങ്ങളിൽ വിശ്വസനീയമായ ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നത്. മാത്രമല്ല ലോറൻസ് ബിഷ്ണോയിയുടെയും ബവാന സംഘത്തിന്റെയും പേരിൽ ഇന്ത്യയിൽ ഭീകരതയ്ക്ക് ധാരാളം ഫണ്ടിംഗ് നടത്തുന്നുണ്ടെന്നും എൻഐഎ അറിയിച്ചു.
Also Read: Most Luckiest Zodiac Sign 2023: 2023 ൽ മിന്നിത്തിളങ്ങുന്ന ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയണ്ടേ?
യുഎപിഎ പ്രകാരം അറസ്റ്റിലായ എല്ലാ ഗുണ്ടാസംഘങ്ങളെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ പാകിസ്ഥാൻ-ഐഎസ്‌ഐ ഗുണ്ടാ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതെന്നും ഒപ്പം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗുണ്ടാസംഘങ്ങളെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര അന്വേഷണ ഏജൻസി കണ്ടെത്തിയതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...