ന്യൂഡൽഹി:ബി.എഡ് സ്പെഷ്യൽ ബിരുദവും ബി.എഡ് ബിരുദത്തിന് തുല്യമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ.ഇവർക്കും ഇനി ജനറൽ അധ്യാപകരായി നിയമനം ലഭിക്കുമെന്നും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വ്യക്തമാക്കി.ടിജിടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് ഉദ്യോഗാർഥിയെ അയോഗ്യയാക്കിയ ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിന്റെ തീരുമാനം റദ്ദാക്കികൊണ്ടായിരുന്നു ട്രിബ്യൂണൽ ഉത്തരവ്.
ഒരു ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പ്രയോജനം
ഈ തീരുമാനം രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തോളം ബിഎഡ് സ്‌പെഷ്യൽ ബിരുദധാരികൾക്ക് പ്രയോജനം ലഭിക്കും.ഇവർക്കും സാധാരണ സ്കൂളുകളിൽ അപേക്ഷിക്കാനും നിയമനം നേടാനും കഴിയും.ട്രിബ്യൂണൽ അംഗങ്ങൾ ജസ്റ്റിസുമാരായ ആർഎൻ സിംഗ്, തരുൺ ശ്രീധർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ബി.എഡ് സ്പെഷ്യൽ ബിരുദം നേടിയതായിരുന്നും വിഷയത്തിൽ ബോർഡ് കണ്ടെത്തിയ പ്രശ്നം.ഇക്കാരണത്താൽ ഹരജിക്കാരിയായ ഉമാ റാണിയെ അപേക്ഷയിൽ അയോഗ്യനാക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
2015ൽ ആയിരുന്നു ഫലം വന്നത്. പരീക്ഷാഫലം വന്നപ്പോൾ ഇവരുടെ പേരുണ്ടായിരുന്നില്ല.ബിഎഡ് ബിരുദമില്ലാത്തതിനാൽ ടിജിടി ഹിന്ദിക്ക് യോഗ്യതയില്ലെന്നായിരുന്നു ബോർഡിൻറെ നിലപാട്. ഇതിനെതിരെയാണ് ഉദ്യോഗാർഥിയായ ഉമറാണി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഭിന്ന ശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കാനായാണ് സ്പെഷ്യൽ ബിഎഡ് ബിരുദം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...