NEET UG 2021 : നീറ്റ് യുജി പരീക്ഷ തിയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു

നാളെ വൈകിട്ട് 5 മണി മുതൽ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ച് തുടങ്ങാം. NTA വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Written by - Zee Malayalam News Desk | Last Updated : Jul 12, 2021, 06:55 PM IST
  • നാളെ വൈകിട്ട് 5 മണി മുതൽ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ച് തുടങ്ങാം.
  • NTA വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് മന്ത്രി അറിയിച്ചു.
  • പരീക്ഷകൾ സംഘടിപ്പിക്കുന്ന നഗരങ്ങളുടെ എണ്ണം 155ൽ നിന്ന് 198 ആയി ഉയർത്തി.
NEET UG 2021 : നീറ്റ് യുജി പരീക്ഷ തിയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു

New Delhi : കേന്ദ്ര സർക്കാർ നീറ്റ് (NEET 2021) പരീക്ഷ തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 12ന് സംഘടിപ്പിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന ട്വിറ്ററിലൂടെ അറിയിച്ചു. നാളെ വൈകിട്ട് 5 മണി മുതൽ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ച് തുടങ്ങാം. NTA വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ALSO READ : NEET, JEE Exam:വിദ്യാർത്ഥികൾ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് മന്ത്രി അറിയിച്ചു. പരീക്ഷകൾ സംഘടിപ്പിക്കുന്ന നഗരങ്ങളുടെ എണ്ണം 155ൽ നിന്ന് 198 ആയി ഉയർത്തി. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു.

ALSO READ : NEET PG Exams 2021 : കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് നീറ്റ് പീജി എൻട്രൻസ് പരീക്ഷകൾ മാറ്റിവെച്ചു

നേരത്തെ ഓഗസ്റ്റ് ഒന്ന് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ രാജ്യത്ത് രണ്ടാം കോവിജ് വ്യാപനത്തിന്റെ തരംഗം അതിരൂക്ഷമായതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.

ALSO READ : Neet 2020 Exam Results ഉടന്‍; എപ്പോള്‍? എവിടെ? എങ്ങനെ? അറിയേണ്ടതെല്ലാ൦

എല്ലാ വർഷം ഏകദേശം 15 ലക്ഷത്തോളം വിദ്യാർഥികളാണ് നീറ്റിനായി പരീക്ഷക്കായി പങ്കെടുക്കുന്നത്. പരീക്ഷക്കായിട്ടുള്ള സിലബസ് എൻടിഎയുടെ മാനദണ്ഡപ്രകാരമാണ്.

കോവിഡിനെ തുടർന്ന് ഇത്തവണ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു. തുടർന്ന് പത്താം ക്ലാസിലെയും 11-ാം ക്ലാസിലെയും പ്ലസ് ടുവിലെ മാർക്കിന്റെ അനുപാതത്തിലാണ് ഫലം പ്രഖ്യാപിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News