Fuel price hike: ഇന്ധന വില വർധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

കോൺ​ഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 11, 2021, 12:24 PM IST
  • മുംബൈയിൽ പെട്രോളിന് 102.04 രൂപയും ഡീസലിന് 94.15 രൂപയാണ്
  • ഡൽഹിയിൽ പെട്രോളിന് 95.85 രൂപയും ഡീസലിന് 86.75 രൂപയുമാണ്
  • കേരളത്തിൽ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമാണ്
  • തിരുവനന്തപുരത്ത് പെട്രോളിന് 97.83 രൂപയും ഡീസലിന് 93.19 രൂപയുമാണ്
Fuel price hike: ഇന്ധന വില വർധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി: ഇന്ധന വില വർധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധം (Protest). ഡൽഹിയിൽ 13 ഇടത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നു. കോൺ​ഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്നും രാജ്യത്ത് ഇന്ധന വില (Fuel price) കൂട്ടിയിരുന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.

മുംബൈയിൽ പെട്രോളിന് 102.04 രൂപയാണ് നിലവിലെ വില. ഡീസലിന് 94.15 രൂപയാണ്. ഡൽഹിയിൽ പെട്രോളിന് 95.85 രൂപയും ഡീസലിന് 86.75 രൂപയുമാണ്. കേരളത്തിൽ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.83 രൂപയും ഡീസലിന് 93.19 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.24 രൂപയും ഡീസല്‍ 91.60 രൂപയുമാണ് ഇന്നത്തെ വില. സംസ്ഥാനത്ത് പെട്രോളിനുള്ള നികുതി കുറക്കാൻ സാധ്യമല്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, രാജ്യത്ത്  ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ഉയരുന്ന അവസരത്തില്‍  കേന്ദ്ര പെട്രോളിയം  മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വിശദീകരണം നല്‍കി. രാജ്യത്ത് ഇപ്പോള്‍ ഇന്ധനവില വര്‍ദ്ധിക്കുന്നതിന്‍റെ പ്രധാന കാരണം   ആഗോള  വിപണിയില്‍  ക്രൂഡ് ഓയില്‍ വിലയിലെ വര്‍ദ്ധനവാണ് എന്ന് മന്ത്രി വ്യക്തമാക്കി.

ALSO READ: Petrol Price Kerala: ഇന്നും വില കയറ്റം, കൂടിയത് 29 പൈസ വീതം

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന്  വില 70 ഡോളറായി  വര്‍ദ്ധിച്ചതാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിക്കുന്നത്, അദ്ദേഹം പറഞ്ഞു.  രാജ്യത്തിന്‌ ആവശ്യമായ 80 ശതമാനം ഇന്ധനവും  ഇറക്കുമതി ചെയ്യുന്നതിനാല്‍ വില വര്‍ദ്ധന ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഇന്ധനവില നിയന്ത്രിക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ GST പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അതിന് GST കൗണ്‍സിലില്‍ അംഗങ്ങള്‍ സമ്മതിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പെട്രോള്‍ വില  ​നി​യ​ന്ത്ര​ണം 2010ലും ​ഡീ​സ​ലി​ന്‍റേ​ത് 2014ലും ​സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ച്ച​തി​ന്‍റെ മ​റ​വി​ലാ​ണ് എ​ണ്ണ​ക്കമ്പനി​ക​ള്‍ വി​ല​കൂ​ട്ട​ല്‍ പ​തി​വാ​ക്കി​യ​ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News