Bulli bai app | മുസ്ലിം വനിതകളെ അധിക്ഷേപിച്ച് ബുള്ളി ഭായ് ആപ്പ്; പരാതി നൽകി മാധ്യമപ്രവർത്തക, അന്വേഷണം ആരംഭിച്ചു

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മുസ്ലിം സ്ത്രീകളുടെ ഫോട്ടോ ഉപയോ​ഗിച്ചാണ് അധിക്ഷേപ പ്രചരണം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 2, 2022, 10:19 PM IST
  • സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതും സ്ത്രീകളെ വർഗീയമായി ലക്ഷ്യമിടുന്നതുമായ പ്രചാരണങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ശിവസേന എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തി
  • ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് തുടർച്ചയായി ആവശ്യമുയർത്തിയിട്ടും അവഗണിക്കപ്പെടുകയാണെന്ന് എംപി ട്വീറ്റ് ചെയ്തു
  • കേന്ദ്ര ഐടി മന്ത്രിയെയും ടാഗ് ചെയ്തായിരുന്നു എംപിയുടെ ട്വീറ്റ്
  • സംഭവത്തിൽ ഇന്ന് രാവിലെ തന്നെ ഉപയോക്താവിനെ ബ്ലോക്ക് ചെയ്തതായി ഗിറ്റ്ഹബ് അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി ആശ്വനി വൈഷ്ണവ് പ്രതികരിച്ചു
Bulli bai app | മുസ്ലിം വനിതകളെ അധിക്ഷേപിച്ച് ബുള്ളി ഭായ് ആപ്പ്; പരാതി നൽകി മാധ്യമപ്രവർത്തക, അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: മുസ്ലിം വനിതകളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം. ബുള്ളി ഭായ് എന്ന ആപ്പ് വഴിയാണ് മുസ്ലിം വനിതകളെ അധിക്ഷേപിക്കുന്ന പ്രചാരണം. സംഭവത്തിൽ ന്യൂഡൽഹിയിലെ മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മുസ്ലിം സ്ത്രീകളുടെ ഫോട്ടോ ഉപയോ​ഗിച്ചാണ് അധിക്ഷേപ പ്രചരണം നടന്നത്.

പരിചയമില്ലാത്ത ചില ആളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്പേജില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നുമാണ് മാധ്യമപ്രവർത്തക പരാതി നൽകിയത്. കമന്റുകള്‍ മുസ്ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യം വച്ചുള്ളവയാണെന്നും താനുൾപ്പെടെ നിരവധി മുസ്ലീം വനിതകളുടെ വിവരങ്ങൾ ഈ ആപ്പ് വഴി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തക പരാതിയിൽ പറയുന്നു. 

ALSO READ: Actress Assault Case | നടിയുടെ ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ ഉണ്ട്; കേസിൽ തുടരന്വേഷണം വേണമെന്ന് പോലീസ്

ഇതോടെ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതും സ്ത്രീകളെ വർഗീയമായി ലക്ഷ്യമിടുന്നതുമായ പ്രചാരണങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ശിവസേന എംപി പ്രിയങ്ക ചതുർവേദി അടക്കം രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് തുടർച്ചയായി ആവശ്യമുയർത്തിയിട്ടും അവഗണിക്കപ്പെടുകയാണെന്ന് എംപി ട്വീറ്റ് ചെയ്തു.  കേന്ദ്ര ഐടി മന്ത്രിയെയും ടാഗ് ചെയ്തായിരുന്നു എംപിയുടെ ട്വീറ്റ്. സംഭവത്തിൽ ഇന്ന് രാവിലെ തന്നെ ഉപയോക്താവിനെ ബ്ലോക്ക് ചെയ്തതായി ഗിറ്റ്ഹബ് അറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും  കേന്ദ്ര ഐടി മന്ത്രി ആശ്വനി  വൈഷ്ണവ് പ്രതികരിച്ചു.

മുസ്ലിം സ്ത്രീകളെ ഓൺലൈനിൽ ലേലത്തിന് വച്ചാണ് അപമാനിക്കുന്നത്. ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമായ ​ഗിറ്റ്ഹബിലെ ബുള്ളി ഭായ് എന്ന ആപ്ലിക്കേഷനിലാണ് ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്. പ്രിയങ്ക ചതുർവേദിയുടെ ട്വീറ്റിന് പിന്നാലെ മുംബൈ പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News