കടൽക്കൊല കേസ്; Italian നാവികർക്കെതിരായ കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതി തീരുമാനം, ഉത്തരവ് ചൊവ്വാഴ്ച

കടൽക്കൊല കേസിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 11, 2021, 01:03 PM IST
  • കടൽക്കൊല കേസിൽ ബോട്ടിൽ ഉണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിർക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു
  • നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണമെന്ന് കേരള സർക്കാരിന് തീരുമാനിക്കാം
  • കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ ഇറ്റലി കൈമാറിയെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു
  • കടൽക്കൊല കേസിൽ നാവികർക്കെതിരെയുള്ള നടപടികൾ ഇറ്റലി സ്വീകരിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്
കടൽക്കൊല കേസ്; Italian നാവികർക്കെതിരായ കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതി തീരുമാനം, ഉത്തരവ് ചൊവ്വാഴ്ച

ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ (Italian Marines) നിയമ നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ച് സുപ്രീംകോടതി. ഇത് സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കടൽക്കൊല കേസിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാമെന്ന് കേന്ദ്ര സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു. കടൽക്കൊല കേസിൽ ബോട്ടിൽ ഉണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിർക്കുന്നില്ലെന്നും കേന്ദ്രസർക്കാർ (Central government) പറഞ്ഞു.

നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണമെന്ന് കേരള സർക്കാരിന് തീരുമാനിക്കാം. കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി  രൂപ ഇറ്റലി കൈമാറിയെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കടൽക്കൊല കേസിൽ നാവികർക്കെതിരെയുള്ള നടപടികൾ ഇറ്റലി സ്വീകരിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.

ALSO READ: കടൽക്കൊല കേസിലെ കേന്ദ്രത്തിന്റെ ഹർജി Supreme Court ഏപ്രിൽ 9 ന് പരിഗണിക്കും; കേസ് അടിയന്തരമായി തീർപ്പാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ തുടർന്നാണ് തീരുമാനം

ഇതോടെ കടൽക്കൊല കേസിൽ നാവികർക്കെതിരായ കേസിന്റെ നടപടികൾ അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി (Supreme Court) നിലപാട് സ്വീകരിക്കുകയായിരുന്നു. നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിനായി ഹൈക്കോടതിയെ ചുമതലപ്പെടുത്താമെന്ന കാര്യം പരി​ഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇറ്റാലിയൻ സൈനികരുടെ വെടിവയ്‌പിൽ കൊല്ലപ്പെട്ട രണ്ട്‌ മത്സ്യബന്ധന തൊഴിലാളികളുടെ (Fishermen) കുടുംബങ്ങൾക്ക്‌ നാല്‌ കോടി വീതവും വെടിവയ്‌പിൽ തകർന്ന ബോട്ടിന്റെ ഉടമയ്‌ക്ക്‌ രണ്ട്‌ കോടിയും നഷ്ടപരിഹാരം നൽകണമെന്ന്‌ കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നു.  മുഴുവൻ നഷ്ടപരിഹാരത്തുകയും കെട്ടിവയ്‌ക്കാതെ ഇറ്റാലിയൻ സൈനികർക്ക്‌ എതിരായ നടപടികൾ അവസാനിപ്പിക്കില്ലെന്ന്‌ സുപ്രീംകോടതിയും നിലപാട്‌ സ്വീകരിച്ചു. ഈ പശ്ചാത്തലത്തിലാണ്‌ ഇറ്റലി  നഷ്ടപരിഹാരം  കൈമാറിയത്‌.

ALSO READ: കടൽക്കൊല കേസ്: 10 കോടി രൂപ നഷ്ടപരിഹാരം നൽകിയ ശേഷമേ കേസ് ഒത്ത് തീർപ്പാക്കൂവെന്ന് സുപ്രീം കോടതി

കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സംസ്ഥാന സർക്കാരിന് വേണ്ടി  മുതിർന്ന അഭിഭാഷകൻ കെഎൻ ബാല​ഗോപാൽ, സ്റ്റാന്റിങ് കോൺസൽ ജി പ്രകാശ് എന്നിവരും ഹാജരായി. വെടിയേറ്റ് മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറയ്ക്ക് വേണ്ടി അഭിഭാഷകരായ സി ഉണ്ണികൃഷ്ണൻ, എ കാർത്തിക് എന്നിവരും ഹാജരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News