Maharashtra Doctors Strike: മഹാരാഷ്ട്രയിൽ ഡോക്ടർമാർ പണിമുടക്കില്‍, അടിയന്തര സേവനങ്ങള്‍ ഉടന്‍ നിർത്തുമെന്ന് ഭീഷണി

Maharashtra Doctors Strike:  ജനുവരി 2 ന്‌ രാവിലെ 8 മണി മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള ഏഴായിരത്തോളം റസിഡന്‍റ് ഡോക്ടർമാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി.

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 11:49 AM IST
  • ജനുവരി 2 ന്‌ രാവിലെ 8 മണി മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള ഏഴായിരത്തോളം റസിഡന്‍റ് ഡോക്ടർമാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി.
Maharashtra Doctors Strike: മഹാരാഷ്ട്രയിൽ ഡോക്ടർമാർ പണിമുടക്കില്‍, അടിയന്തര സേവനങ്ങള്‍ ഉടന്‍ നിർത്തുമെന്ന് ഭീഷണി

Maharashtra Doctors Strike: മുംബൈ നഗരം ഉൾപ്പെടെ മഹാരാഷ്ട്രയിൽ പുതുവർഷാരംഭത്തിൽ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയവർക്ക് നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വരികയാണ്. കാരണം, നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റസിഡന്‍റ് ഡോക്ടർമാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

Also Read:  Ekadashi 2023: ഏകാദശിയ്ക്ക് അരിയാഹാരങ്ങള്‍ വര്‍ജ്ജിക്കുന്നതിന്‍റെ കാരണം അറിയാം

മുംബൈ നഗരത്തില്‍ ഉൾപ്പെടെ മഹാരാഷ്ട്രയിൽ ഡോക്ടർമാർ പണിമുടക്കിലാണ്.  7000 ത്തോളം ഡോക്ടർമാരാണ് നിലവിൽ പണിമുടക്കിൽ പങ്കെടുക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ല എങ്കിൽ അടിയന്തര സേവനങ്ങൾ ഉൾപ്പെടെ ഉടൻ നിർത്തുമെന്നാണ് സമരം നടത്തുന്ന ഡോക്ടർമാർ അറിയിയ്ക്കുന്നത്‌.  

Also Raed:  ലൈം​ഗീക പീഡന പരാതി; പരിശീലകയുടെ ആരോപണത്തി‌ന് പിന്നാലെ ഹരിയാന കായിക മന്ത്രിയുടെ രാജി 

ജനുവരി 2 ന്‌ രാവിലെ 8 മണി മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള ഏഴായിരത്തോളം റസിഡന്‍റ് ഡോക്ടർമാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി.

 ഹോസ്‌റ്റൽ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യം സർക്കാരിനോട് നിരവധി തവണ അഭ്യർഥിച്ചിട്ടും കേൾക്കാത്തതിനെ തുടർന്നാണ് സമരത്തിന് നിർബന്ധിതരായതെന്ന് മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റസിഡന്‍റ്  ഡോക്‌ടേഴ്‌സ് (MARD) പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, ഒരു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന കോവിഡ് കുടിശ്ശിക നൽകണമെന്നും  ഡോക്ടർമാർ ആവശ്യപ്പെടുന്നുണ്ട് .  

മുതിർന്ന ഡോക്ടർമാർക്കായി പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നതും തങ്ങളുടെ ആവശ്യമാണ് എന്ന് സമരത്തിൽ പങ്കെടുത്ത നായർ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. ഏഴാം ശമ്പളമനുസരിച്ച് ഡിഎയും കോവിഡ് എയറും നൽകണം. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ല എങ്കിൽ അടിയന്തര സേവനങ്ങൾ ഉടന്‍ നിർത്തുമെന്നും ഇവർ  ഭീഷണിപ്പെടുത്തുന്നു. 

വർഷങ്ങളായി സൗകര്യങ്ങളോടെയുള്ള ഹോസ്റ്റലുകൾ വേണമെന്ന തങ്ങളുടെ അഭ്യർത്ഥന സർക്കാർ അവഗണിക്കുകയാണെന്ന് മാർഡ് പ്രസിഡന്‍റ് ഡോ.അവിനാഷ് ദഹിഫാലെ പറഞ്ഞു. ഉദാഹരണത്തിന്, ജെജെ ഹോസ്പിറ്റലിൽ റസിഡന്‍റ് ഡോക്ടർമാരുടെ എണ്ണം 900 ആയി ഉയർന്നു, എന്നാൽ, 300 പേര്‍ക്കുള്ള ഹോസ്റ്റൽ സൗകര്യമാണ് ഉള്ളത്.  90 കൾക്ക് ശേഷം ഇവിട സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടില്ല, ഇത്തരമൊരു സാഹചര്യത്തിൽ അടിയന്തര സേവനങ്ങൾ മാത്രമേ തിങ്കളാഴ്ച മുതൽ തുടരുകയുള്ളൂവെന്നും എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇതും നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുംബൈയിൽ സിയോൺ, കെഇഎം, ബിവൈഎൽ നായർ, ആർഎൻ കൂപ്പർ,  ജെജെ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ നാലായിരത്തോളം റസിഡന്‍റ്  ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുക്കുന്നു

ഡോക്ടർമാരുടെ പണിമുടക്കിലും കോവിഡ് വാർഡ്, അപകടം, ലേബർ റൂം, സിടി സ്കാൻ, ബ്ലഡ് ബാങ്ക് തുടങ്ങിയ അവശ്യ സേവനങ്ങൾ തുടരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 

 
 
 

Trending News