മുംബൈ: കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കേസിലെ മുഖ്യ പ്രതി ഭവേഷ് ബിൻഡെയുടെ വസതിയിലും ഓഫീസിലും അന്വേഷണ സംഘം പരിശോധന നടത്തി. പരസ്യ ബോർഡ് സ്ഥാപിച്ച കമ്പനി ഉടമകൾക്കെതിരെ പോലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രതി ഭവേഷ് ബിൻഡേ രാജസ്ഥാനിൽ നിന്നും പിടിയിലായിരുന്നു. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഉദയ്പൂരിൽ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ പിടികൂടിയത്. ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെയുള്ള രക്ഷാദൗത്യം കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂർത്തിയായത്. അന്വേഷണത്തിൽ പരസ്യ ബോർഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിരുന്നു.
Also Read: Drugs Seized: റേവ് പാർട്ടിക്കിടെ ലഹരിവേട്ട; നടിമാരും മോഡലുകളും ടെക്കികളും ഉൾപ്പെടെ കസ്റ്റഡിയിൽ
പമ്പിലുണ്ടായിരുന്ന അൻപതോളം വാഹനങ്ങൾ അപകടത്തിൽപെട്ടത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷമാണ് സഹായധനമായി മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.