Monsoon 2021: ജൂലൈയില്‍ രാജ്യത്ത് സാധാരണ മഴ, കേരളത്തിലും കുറയുമെന്ന് IMD

ജൂലൈ മാസത്തില്‍  രാജ്യത്ത് മഴ സാധാരണ തോതില്‍ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . 

Written by - Zee Malayalam News Desk | Last Updated : Jul 2, 2021, 01:57 PM IST
  • ജൂലൈ മാസത്തില്‍ രാജ്യത്ത് മഴ സാധാരണ തോതില്‍ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .
  • ഈ വര്‍ഷം കാലവര്‍ഷ മഴയില്‍ കാര്യമായകുറവ് വന്നിട്ടിണ്ട്. ജൂണ്‍ 19 മുതല്‍ മഴ വളരെ കുറവാണ്. ജൂലൈ 7 രെ ഇത് തുടരും
Monsoon 2021: ജൂലൈയില്‍ രാജ്യത്ത് സാധാരണ മഴ, കേരളത്തിലും കുറയുമെന്ന്  IMD

New Delhi: ജൂലൈ മാസത്തില്‍  രാജ്യത്ത് മഴ സാധാരണ തോതില്‍ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . 

വടക്കുപടിഞ്ഞാറ്, തെക്കന്‍ ഉപദ്വീപ്, മധ്യ- കിഴക്കന്‍ ഇന്ത്യയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണ മഴയേക്കാള്‍ കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹന്‍പത്ര പറഞ്ഞു.

മണ്‍സൂണ്‍ (Monsoon) ശക്തമാകുന്ന ജൂലൈ മാസത്തില്‍  തെക്കന്‍ കേരളം, ആന്ധ്രാപ്രദേശിന്‍റെ  വടക്കു പടിഞ്ഞാറ്, കൊങ്കണ്‍, മഹാരാഷ്ട്രയിലെ വിദര്‍ഭ, വടക്കന്‍ ഗുജറാത്ത്, വടക്കന്‍ രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, വടക്കന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ ഒഡീഷ, പശ്ചിമ ബംഗാള്‍, തെക്കന്‍ സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ സാധാരണയില്‍ താഴെയാകും മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (India Meteorological Department)  അറിയിച്ചു.

അതേസമയം, ഈ വര്‍ഷം കാലവര്‍ഷ മഴയില്‍ കാര്യമായകുറവ് വന്നിട്ടിണ്ട്.  ജൂണ്‍ 19 മുതല്‍ മഴ വളരെ കുറവാണ്.   ജൂലൈ 7 രെ ഇത് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  അറിയിക്കുന്നത്. 

"ജൂലൈ 7ന് ശേഷം കാലവര്‍ഷം സജീവമായി തുടങ്ങും, പക്ഷേ ജൂലൈ 10ന് ശേഷമാണ് പൂര്‍ണ്ണമായ മഴ പ്രതീക്ഷിക്കുന്നത്. ആ സമയത്ത് ബംഗാള്‍ ഉള്‍ക്കടലിന്‍റെ കിഴക്കന്‍ - മധ്യമേഖലയില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടും. അതിനുശേഷം ജൂലൈ  അവസാനം വരെ കൂടുതല്‍ മഴ ലഭിക്കും, "മോഹന്‍പത്ര പറഞ്ഞു.

Also Read: Parliament Monsoon Session ജൂലൈ 19 മുതല്‍, എംപിമാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം

എന്നാല്‍,  ഈ വര്‍ഷം മണ്‍സൂണ്‍ വൈകിയാണ്  എത്തുക. സാധാരണ ജൂലൈ 8ന് ഇന്ത്യയില്‍ എല്ലായിടത്തും  കാലവര്‍ഷം എത്താറുണ്ട്. എന്നാല്‍, ഈ വര്‍ഷം കാലവര്‍ഷം ഒരാഴ്ച കൂടി വൈകി  ജൂലൈ  15നോട് കൂടിയേ എത്തുകയുള്ളൂ എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്  അറിയിച്ചു.

Also Read: Monsoon 2021 : സംസ്ഥാനത്ത് കാലവർഷം ജൂൺ 3ന് എത്തും, ചൊവ്വാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് IMD

കേരളത്തില്‍ മഴ ജൂലൈ 6ന് ശേഷം മണ്‍സൂണ്‍ ശക്തമാകും.  ജൂണ്‍ 1 മുതല്‍ കാലവര്‍ഷം ശക്തമാകുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷകരുടെ അനുമാനം. എന്നാല്‍, തുടക്കത്തില്‍ ഒന്ന് രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത്  ചിലയിടങ്ങളില്‍ മാത്രമാണ് ശക്തമായ മഴ ലഭിച്ചത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News