ചെന്നൈ: എംകെ സ്റ്റാലിന്റെ മന്ത്രിസഭ പുനഃസംഘടന ഇന്ന് നടക്കും. തമിഴ്നാട് ഉപമുഖ്യമന്ത്രിയായി മകൻ ഉദയനിധി സ്റ്റാലിനെ നിയമിച്ചു. ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കൂടാതെ വി.സെൻതിൽ ബാലാജി അടക്കം 4 പേർ മന്ത്രിമാർ ആയും സത്യപ്രതിജ്ഞ ചെയ്യും. ഉച്ചകഴിഞ്ഞ് 3:30ന് രാജ്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ. ചടങ്ങിൽ ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലികൊടുക്കും.
കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജി സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ വെള്ളിയാഴ്ച ആണ് ജയിൽ മോചിതനായത്. പിന്നാലെ ബാലാജിയെ സ്റ്റാലിൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തു. മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയാണ് ഉദയനിധി ഉപമുഖ്യമന്ത്രിയായി നിയമിച്ചത്. കായിക -യുവജനക്ഷേമ മന്ത്രിയായിരുന്ന ഉദയനിധി സ്റ്റാലിൻ. ഉപമുഖ്യമന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ആസൂത്രണം, വികസനം എന്നീ വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകി. 46ആം വയസിൽ ആണ് ഉദയനിധി മന്ത്രിസഭയിൽ രണ്ടാമൻ ആകുന്നത്. 2021ലെ തെരഞ്ഞെടുപ്പ് ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിൽ നിന്നാണ് ഉദയനിധി മത്സരിച്ചത്.
Also Read: Electoral bonds: ഇലക്ടറൽ ബോണ്ട് ആരോപണം; നിർമല സീതാരാമനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ 40ൽ 40 സീറ്റും സഖ്യം തൂത്തുവാരിയതിൽ ഉദയനിധിയുടെ ഇടപെടൽ ചെറുതല്ല. പ്രകടനപത്രിക തയാറാക്കിയ സമിതിയിലെ അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുത്തതും പല പ്രധാനപ്പെട്ട മണ്ഡലങ്ങളിലും പുതുമുഖങ്ങളെ മത്സരത്തിന് നിർത്തി പരീക്ഷണം നടത്തുകയും ചെയ്തത് ഉദയനിധിയുടെ ബുദ്ധിപരമായ നീക്കങ്ങളായിരുന്നു. കൂടാതെ പ്രചാരണത്തിനായി നേരിട്ടിറങ്ങിയതുമെല്ലാം ജനങ്ങളിൽ വലിയ രീതിയിലുള്ള സ്വാധീനമാണ് ഉദയനിധിക്ക് ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.