Mizoram Assembly Polls: ത്രികോണ പോരാട്ടത്തിനൊരുങ്ങി മിസോറാം; വോട്ടിംഗ് ആരംഭിച്ചു

Mizoram Assembly Polls 2023:  കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ കൃത്യം 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. മിസോറം മുഖ്യമന്ത്രി സോറാംതംഗ വോട്ട് രേഖപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Nov 7, 2023, 07:41 AM IST
  • നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഢും മിസോറാമും ഇന്ന് ജനവിധി തേടും
  • മിസോറം നിയമസഭയിലെ ആകെയുള്ള 40 മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടിംഗ് നടക്കും
  • കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
Mizoram Assembly Polls: ത്രികോണ പോരാട്ടത്തിനൊരുങ്ങി മിസോറാം; വോട്ടിംഗ് ആരംഭിച്ചു

മിസോറാം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഢും മിസോറാമും ഇന്ന് ജനവിധി തേടും.  മിസോറം നിയമസഭയിലെ ആകെയുള്ള 40 മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടിംഗ് നടക്കും. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ കൃത്യം 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. മിസോറം മുഖ്യമന്ത്രി സോറാംതംഗ വോട്ട് രേഖപ്പെടുത്തി.

 

Also Read: ഛത്തീസ്ഗഡിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്; 20 സീറ്റുകൾ ജനവിധി തേടും!

മിസോറമിലെ 40 മണ്ഡലങ്ങളിലുമായി 1,276 പോളിംഗ് ബൂത്തുകളാണുള്ളത്.  ഇവിടെ മൊത്തം 174 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. അതിൽ 16 പേർ സ്ത്രീകളാണ്. ആകെ 857,000 വോട്ടർമാരുള്ളതിൽ 7000 പേർ മലനിരകളിൽ താമസിക്കുന്നവരാണ്. ഇവർക്ക് തപാൽ വഴി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഭരണ കക്ഷിയായ എംഎൻഎഫ് പ്രതിപക്ഷ കക്ഷിയായ ഇസഡ്പിഎം എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നതെങ്കിൽ ഇത്തവണ ത്രികോണ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും സോറം പ്രധാന പ്രതിപക്ഷമായ പീപ്പിള്‍ മൂവ്‌മെന്റും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. ഡിസംബർ മൂന്നിനാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News