Mizoram Assembly Election Result 2023: മിസോറമിൽ വോട്ടെണ്ണൽ ഡിസംബർ നാലിലേക്ക് മാറ്റി

Mizoram Assembly Election Result 2023: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം മിസോറാമിലെയും ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം തീരുമാനിച്ചിരുന്നത്. 

Written by - Ajitha Kumari | Last Updated : Dec 2, 2023, 07:11 AM IST
  • മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി മാറ്റി
  • നേരത്തെ നിശ്ചയിച്ച ഡിസംബര്‍ മൂന്നിനു പകരം ഡിസംബര്‍ നാലാം തീയതിയിലേക്കാണ് വോട്ടെണ്ണല്‍ മാറ്റിയത്
  • മിസോറാമില്‍ ഇത്തവണ ഉയര്‍ന്ന പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്
 Mizoram Assembly Election Result 2023: മിസോറമിൽ വോട്ടെണ്ണൽ ഡിസംബർ നാലിലേക്ക് മാറ്റി

ഐസ്വാള്‍: മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ച ഡിസംബര്‍ മൂന്നിനു പകരം ഡിസംബര്‍ നാലാം തീയതിയിലേക്കാണ് വോട്ടെണ്ണല്‍ മാറ്റിയിരിക്കുന്നത്.

Also Read:  Exit Poll Result 2023: താഴ്വരയുടെ മനസ്സെങ്ങോട്ട്..? മിസോറാമിൽ എംഎൻഎഫിനെ ഞെട്ടിച്ചോ സോറം പീപ്പിൾസ്..!

വോട്ടെണ്ണല്‍ തീയതി മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മിസോറം എന്‍ജിഓ കോര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാനത്ത് നടത്തി വന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം.  മിസോറാമിലെ ജനസംഖ്യയില്‍ 87 ശതമാനത്തിലധികവും ക്രൈസ്തവരാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഞായറാഴ്ച ദിവസങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മറ്റുസംഘടനകളും വ്യക്തികളും സഭാ പരിപാടികളും പ്രാര്‍ത്ഥനാ പരിപാടികളുമായി കഴിയുന്നതാണ് സംസ്ഥാനത്തെ പതിവുരീതി.  ഇത് തടസ്സപ്പെടുത്തരുതെന്നും തീയതി മാറ്റണമെന്നും ആവശ്യപ്പെട്ട് എംഎന്‍എഫ്, ബിജെപി ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

Also Read: ശനി ദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ജീവിതം അടിമുടിമാറും!

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം മിസോറാമിലെയും ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം തീരുമാനിച്ചിരുന്നത്. ഇത്തവണ മിസോറാമില്‍ ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് മുതല്‍ പാര്‍ട്ടികള്‍ ആശങ്കയിലാണ്.  ആര് ജയിക്കുമെന്ന കാര്യത്തില്‍ എക്‌സിറ്റ് പോളുകൾക്ക് പോലും സംയുക്ത അഭിപ്രായം രേഖപ്പെടുത്തുന്നില്ല. തൂക്കുസഭയാണോ വരുന്നതെന്ന കാര്യത്തിൽ എല്ലാവരും ഉറ്റുനോക്കുകയാണ്.

ഇത്തവണ സംസ്ഥാനത്ത് 80.43 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018ല്‍ ഇത് 80.03 ശതമാനമായിരുന്നു. സംസ്ഥാനത്ത് നടക്കുന്നത് ത്രികോണ പോരാട്ടമാണ്. എംഎന്‍എഫ്, കോണ്‍ഗ്രസ്, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവര്‍ തമ്മിലാണ് പോരാട്ടം. ചില മണ്ഡലങ്ങളില്‍ ഇത് നാല് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള പോരാട്ടമാകുന്നുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News