പരിശീലനത്തിനിടെ മിഗ് വിമാനം അറബിക്കടലിൽ തകർന്നു വീണു; പൈലറ്റിനെ കാണാതായി

രണ്ടു പൈലറ്റുമാർ വിമാനത്തിൽ ഉണ്ടായിരുന്നതിൽ ഒരാളെ രക്ഷപ്പെടുത്തി.   

Last Updated : Nov 27, 2020, 11:29 AM IST
  • കാണാതായ പൈലറ്റിനായി വിവിധ യൂണിറ്റുകൾ തിരച്ചിൽ നടത്തുകയാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന പ്രസ്താവനയിൽ വ്യക്തമാക്കി.
  • ഐഎൻഎസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലിൽ നിന്നും പറന്നുയർന്ന MIG 29k വിമാനമായിരുന്നു തകർന്നു വീണത്.
പരിശീലനത്തിനിടെ മിഗ് വിമാനം അറബിക്കടലിൽ തകർന്നു വീണു; പൈലറ്റിനെ കാണാതായി

ന്യുഡൽഹി:  പരിശീലനത്തിനിടെ മിഗ് 29-കെ യുദ്ധവിമാനം തകര്‍ന്ന് വീണും.  രണ്ടു പൈലറ്റുമാർ വിമാനത്തിൽ ഉണ്ടായിരുന്നതിൽ ഒരാളെ രക്ഷപ്പെടുത്തി.  മറ്റെയാളെ കണ്ടുകിട്ടിയില്ല എന്നാണ് റിപ്പോർട്ട്.  ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്.   

കാണാതായ പൈലറ്റിനായി (Pilot missing) വിവിധ യൂണിറ്റുകൾ തിരച്ചിൽ നടത്തുകയാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന (Indian Navy) പ്രസ്താവനയിൽ വ്യക്തമാക്കി.  

ഐഎൻഎസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലിൽ നിന്നും പറന്നുയർന്ന MIG 29k വിമാനമായിരുന്നു തകർന്നു വീണത്.  നേരത്തെ ഫെബ്രുവരിയിൽ ഗോവയിൽ  വച്ചും പരിശീലനത്തിനിടെ ഒരു MIG 29k തകർന്നു വീണിരുന്നു.  

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News