പൂജയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 30 പേർക്ക് പരിക്ക്

 തീ കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഏഴോളം പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

Written by - Zee Malayalam News Desk | Last Updated : Oct 29, 2022, 02:04 PM IST
  • ഷോർട്ട് കട്ടിനെ തുടർന്ന് ഉണ്ടായ തീ ഗ്യാസ് സിലിണ്ടറിലേക്ക് പടർന്ന് പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
  • ഇന്ന്, ഒക്ടോബർ 29 ന് രാവിലെ രണ്ടരയോടെയാണ് സംഭവം നടന്നത്. ചട്ട്പൂജയ്ക്ക് വേണ്ടി ആഹാരം തയ്യാറാക്കുന്നതിനിടയിലായിരുന്നു സംഭവം.
  • തീ കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഏഴോളം പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
പൂജയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 30 പേർക്ക് പരിക്ക്

ഔറഗബാദിൽ പൂജയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 30 പേർക്ക് പരിക്കെറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഷോർട്ട് കട്ടിനെ തുടർന്ന് ഉണ്ടായ തീ ഗ്യാസ് സിലിണ്ടറിലേക്ക് പടർന്ന് പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന്, ഒക്ടോബർ 29 ന് രാവിലെ രണ്ടരയോടെയാണ് സംഭവം നടന്നത്. ചട്ട്പൂജയ്ക്ക് വേണ്ടി ആഹാരം തയ്യാറാക്കുന്നതിനിടയിലായിരുന്നു  സംഭവം. തീ കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഏഴോളം പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

 പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഷാഗഞ്ച് പ്രദേശത്താണ് സംഭവം നടന്നത്. അനിൽ ഗോസ്വാമിയും കുടുംബാംഗങ്ങളും ചട്ട് പൂജയ്ക്കയുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയിൽ ഗ്യാസ് സിലണ്ടറുകളിലേക്ക് തീ പടരുകയും തുടർന്ന് പൊട്ടിത്തെറിക്കുകയും ആയിരുന്നു. സമീപപ്രദേശത്ത് ഉള്ളവരെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ALSO READ: Coimbatore Blast: കോയമ്പത്തൂർ സ്ഫോടനക്കേസ്: കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനായി

 സംഭവത്തെ തുടർന്ന് പരിക്കേറ്റവരെ നിലവിൽ ഔറംഗബാദ്സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീ പിടിക്കാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് സംഭവം അന്വേഷിക്കുന്ന സബ് ഇൻസ്‌പെക്ടർ വിനയ് കുമാർ സിങ് പറയുന്നത്.  വീടിന്റെ ഉടമസ്ഥൻ അനിൽ ഗോസ്വാമി പറയുന്നതനുസരിച്ച് ആദ്യം തന്നെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News