Delhi Fire: ഡൽഹിയിലെ അലിപൂർ മാർക്കറ്റിൽ വൻ തീപിടിത്തം, മരണം 11 കവിഞ്ഞു; 4 പേർക്ക് പരിക്ക്

Alipur Fire: ഡൽഹിയിലെ അലിപൂർ മേഖലയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. അലിപൂരിലെ ദയാൽപൂർ മാർക്കറ്റിലുള്ള ഫാക്ടറിയിൽ നിന്ന് 9 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 12:37 PM IST
  • ഡൽഹിയിലെ അലിപൂർ മേഖലയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു
  • ഇന്നലെ വൈകുന്നേരം 5.25 ഓടെയാണ് തീപിടിത്തമുണ്ടായത്
  • 22 ഫയർ ടെൻഡറുകൾ എത്തിയാണ് രാത്രി ഒമ്പത് മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയത്
Delhi Fire: ഡൽഹിയിലെ അലിപൂർ മാർക്കറ്റിൽ വൻ തീപിടിത്തം, മരണം 11 കവിഞ്ഞു; 4 പേർക്ക് പരിക്ക്

Fire Accidents in Delhi: ഡൽഹിയിലെ അലിപൂറിലെ ഫാക്ടറിയിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തത്തിൽ മരണം 11 കവിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. അലിപൂരിലെ ദയാൽപൂർ മാർക്കറ്റിലുള്ള ഫാക്ടറി വളപ്പിൽ നിന്നും 9 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ആ സമയത്ത് തന്നെ കണ്ടെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.

Also Read: ഇന്ന് ഭാരത് ബന്ദ്; രാവിലെ 6 മുതൽ വൈകിട്ട് നാല് വരെ; കേരളത്തെ ബാധിക്കില്ല

Also Read: ലക്ഷ്മി ദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും, നിങ്ങളും ഉണ്ടോ?

മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.  ഇന്നലെ വൈകുന്നേരം 5.25 ഓടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് 22 ഫയർ ടെൻഡറുകൾ എത്തിയാണ് രാത്രി ഒമ്പത് മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ പറഞ്ഞു. ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് അറിയിച്ചു.  മൃതദേഹങ്ങൾ പൂർണമായും കത്തി കരിഞ്ഞതിനാൽ മരിച്ചവരിൽ ഭൂരിഭാഗം പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മരിച്ചവരിൽ ഫാക്ടറി തൊഴിലാളികളും ഉൾപ്പെടുന്നുണ്ട്. തീപിടിത്തത്തെ തുടർന്ന് തൊഴിലാളികൾ തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന പെയിൻ്റ് നിർമിക്കുന്ന കെമിക്കൽ ഡ്രം പൊട്ടിത്തെറിച്ചത്.  ഇതിന്റെ അടിസ്ഥാനത്തിൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News