ന്യൂ ഡൽഹി : രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള 'ഹർ ഘർ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ടാം തീയതി മുതൽ 15 വരെ എല്ലാവരോടും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രങ്ങൾ ത്രിവർണ്ണമാക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ മൻ കീ ബാത്തിന്റെ 91-ാം പതിപ്പിലാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രൊഫൈൽ ചിത്രങ്ങൾ ത്രിവർണ്ണം നൽകാൻ നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുന്നത്. ആസാദി കാ അമൃത മഹോത്സവ് എന്ന പരിപാടിയുടെ ഭാഗമായിട്ട് ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് ഹർ ഘർ തിരംഗ എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
"ഓഗസ്റ്റ് രണ്ട് ത്രിവർണ പതാകയ്ക്ക് രൂപം നൽകിയ പിംഗളി വെങ്കയ്യയുടെ ജന്മവാർഷികമാണ്. ഞാൻ എല്ലാവരോടുമായി അഭ്യർഥിക്കുകയാണ് ഓഗസ്റ്റ് രണ്ട് മുതൽ 15 വരെ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ത്രിവർണമാക്കണം" നരേന്ദ്ര മോദി മൻ കീ ബാത്തിൽ പറഞ്ഞു.
ALSO READ : Encounter: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എല്ലാ വീടുകളിൽ ദേശീയ പതാക ഉയർത്തുന്ന ക്യാമ്പിയിനാണ് 'ഹർ ഘർ തിരംഗ'. ഇത് നേരത്തെ പ്രധാനമന്ത്രി എല്ലാവരോടുമായി നിർദേശിച്ചിരുന്നു. സ്വാതന്ത്ര്യയത്തിന്റെ 75 വർഷങ്ങൾ പിന്നിട്ട രാജ്യം മഹീനയവും ചരിത്രപൂർവ്വമായ നിമിഷമാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്നതിനായി ഒരു വർഷത്തിന് മുകളിലായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പരിപാടിയാമ് ആസാദി കാ അമൃത് മഹോത്സവ്. 2021 മാർച്ച് 21നാണ് കേന്ദ്രം പരിപാടിക്ക് തുടക്കമിടുന്നത്. തുടർന്ന് 75 ആഴ്ചകൾ പിന്നിടുമ്പോൾ രാജ്യം സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ചിട്ട് 75 വർഷം തികയും. 2023 ഓഗസ്റ്റ് 15 വരെ നീണ്ട് നിൽക്കുന്ന പരിപാടിയാണ് ആസാദി കാ അമൃത് മഹോത്സവ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.