Manipur Election 2022 Phase 1 Updates: രണ്ടു ഘട്ടങ്ങളായി നടക്കുന്ന മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം പുരോഗമിക്കുകയാണ്. തകര്‍പ്പന്‍ ജന മുന്നേറ്റമാണ് ഒന്നാം ഘട്ടത്തില്‍ കാണുന്നത്.
ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാങ്‌പോക്പി എന്നീ 5 ജില്ലകളിലായി വ്യപിച്ചുകിടക്കുന്ന 38 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 4 മണിവരെ തുടരും. കോവിഡ് പോസിറ്റീവ് അല്ലെങ്കിൽ ക്വാറന്റൈനിൽ കഴിയുന്ന വോട്ടർമാരെ അവസാന മണിക്കൂറിൽ, അതായത് ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ വോട്ടുചെയ്യാൻ അനുവദിക്കും.
173 സ്ഥാനാര്‍ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇവരില്‍ 15 പേര്‍ വനിതകളാണ്. ആദ്യഘട്ടത്തിൽ 6,29,276 വനിതാ വോട്ടർമാരുൾപ്പെടെ 12,22,713 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും.
അതേസമയം, 38 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ഒന്നാം ഘട്ടത്തില്‍ തകര്‍പ്പന്‍ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ട് അനുസരിച്ച് 1 മണിവരെ 48.88% പേര്‍ വോട്ട് രേഖപ്പെടുത്തി.
Also Read: Russia Ukraine War: 12 മലയാളികളുൾപ്പെടെ 249 ഇന്ത്യാക്കാരുമായി അഞ്ചാമത്തെ വിമാനവുമെത്തി
ജനങ്ങളോട് ഉത്സാഹത്തോടെ വോട്ട് രേഖപ്പെടുത്താന്‍ BJP ദേശീയ അദ്ധ്യക്ഷന്‍ JPന ദ്ദ ജനങ്ങളോട് ആഹ്വാനം ചെയ്തു. "നിങ്ങളുടെ ഒരു വോട്ട് നിങ്ങളുടെ സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഭാവി തീരുമാനിക്കും. എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു", അദ്ദേഹം ട്വീറ്റ് ചെയ്തു.
മാർച്ച് 5നാണ് 22 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...