Lok Sabha Election 2024: സ്വതന്ത്രരുടെ തള്ളിക്കയറ്റം, കർണാടക ബിജെപിയില്‍ വന്‍ പ്രതിസന്ധി

Karnataka BJP Crisis:  കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ഡിവി സദാനന്ദ ഗൗഡ വിമത മനോഭാവം  കാട്ടുന്നതായാണ് സൂചന. അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവരുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 01:38 PM IST
  • ബിജെപിയെ സംബന്ധിച്ചിടത്തോളം കര്‍ണാടക ഏറെ നിര്‍ണ്ണായകമാണ്. കാരണം ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് ശക്തമായ ജനസമ്മതി ഉള്ള സംസ്ഥാനമാണ് കര്‍ണാടക.
Lok Sabha Election 2024: സ്വതന്ത്രരുടെ തള്ളിക്കയറ്റം, കർണാടക ബിജെപിയില്‍ വന്‍ പ്രതിസന്ധി

Karnataka BJP Crisis: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണ്ണാടക ബിജെപിയില്‍ വിചിത്രമായ പ്രതിസന്ധി  ഉടലെടുത്തിരിയ്ക്കുകയാണ്. ബിജെപിയ്ക്ക് ശക്തമായ കെട്ടുറപ്പുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയില്‍  മുതിര്‍ന്ന നേതാക്കള്‍ അത്ര സുഖത്തിലല്ല എന്നാണ് പുറത്തുവരുന്ന സൂചനകള്‍...

Also Read:  Badaun Murder: ബാർബർ എന്തുകൊണ്ട് കുട്ടികളെ കൊലപ്പെടുത്തി? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ 
 
അതായത്, കർണാടക ബിജെപിക്ക് മുന്നിൽ വിചിത്രമായ പ്രതിസന്ധിയാണ് ഉടലെടുത്തിരിയ്ക്കുന്നത്.  ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശരായ മുതിര്‍ന്ന നേതാക്കള്‍ മുന്നണി വിട്ട് ഒന്നുകില്‍ കോണ്‍ഗ്രസില്‍ ചേരുകയോ അല്ലെങ്കില്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന ഭീഷണി മുഴക്കുകയോ ചെയ്യുകയാണ്. കര്‍ണാടകയിലെ ഈ രണ്ട് സാഹചര്യങ്ങളും ബിജെപിയ്ക്ക് ഗുണകരമല്ല.  

Also Read:  Mars Transit 2024: ഗ്രഹങ്ങളുടെ അധിപൻ ഈ രാശിക്കാരുടെ മേല്‍ ഭാഗ്യം വര്‍ഷിക്കും!! സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ഉറപ്പ്  
 
ബിജെപിയെ സംബന്ധിച്ചിടത്തോളം കര്‍ണാടക ഏറെ നിര്‍ണ്ണായകമാണ്. കാരണം ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് ശക്തമായ ജനസമ്മതി ഉള്ള സംസ്ഥാനമാണ് കര്‍ണാടക. 28 സീറ്റുകളുള്ള ഈ സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. എന്നാല്‍, നിലവിലെ സാഹചര്യം ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് വെല്ലുവിളി ഉയർത്തും. 

കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ഡിവി സദാനന്ദ ഗൗഡ വിമത മനോഭാവം  കാട്ടുന്നതായാണ് സൂചന. അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവരുന്നുണ്ട്. അദ്ദേഹത്തെ കൂടാതെ പാർട്ടിയുടെ മുതിർന്ന നേതാവ് കെഎസ് ഈശ്വരപ്പയും സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. 

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പ്രശ്‌നങ്ങൾ കണ്ട് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ഡൽഹിയിലേക്ക് തിരിച്ചിരിയ്ക്കുകയാണ്. ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക അന്തിമ തീരുമാനം ലക്ഷ്യമിട്ടാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിരിയ്ക്കുന്നത്. 

സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ പറയുന്ന മണ്ഡലം യെദ്യൂരപ്പയുടെ സ്വന്തം ജില്ലയായ ശിവമോഗയായതിനാലാണ് നേതാക്കള്‍ക്ക് ടെൻഷൻ. ഈ പ്രദേശത്ത് പ്രധാനമന്ത്രി മോദി റാലിയും നടത്തിയിരുന്നു. ബിജെപിയുടെ തന്ത്ര പ്രധാനമായ സ്ഥലത്ത് പാര്‍ട്ടിയുടെ ഉള്‍കലഹം മറ നീക്കി പുറത്തു വരികയാണ്‌. ഇത് പാര്‍ട്ടിയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  

28 ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനത്തെ  സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാന്‍ ദേശീയ നേതൃത്വം തയ്യാറെടുക്കുന്ന അവസരത്തിലാണ് ഇത്തരം കലഹങ്ങള്‍ മറ  നീക്കി പുറത്തു വരുന്നത്.  

സീറ്റ് ലഭിക്കാത്തതില്‍ ബിജെപിയുടെ പല വലിയ നേതാക്കളും തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ബിജെപിയുടെ പല മുതിര്‍ന്ന നേതാക്കളും സംസ്ഥാനത്ത് ജെഡിഎസുമായുള്ള സഖ്യത്തിൽ തൃപ്തരല്ല. കാരണം സഖ്യം തങ്ങളുടെ സ്ഥാനാര്‍ഥിത്വത്തിന് തടസമാവുന്നു എന്നത് തന്നെ കാരണം.  

75 കാരനായ ഈശ്വരപ്പയ്ക്ക് തന്‍റെ മകൻ കെ. ഇ.കോണ്ടേഷിന് ഹാവേരിയിൽ നിന്ന് ടിക്കറ്റ് നൽകണമെന്നാണ് ആഗ്രഹം. എന്നാല്‍ ബി.ജെ.പി. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയാണ് ഇവിടെ പരിഗണിക്കുന്നത്. ഇത് മുൻ ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഈശ്വരപ്പയെ ചൊടിപ്പിച്ചിരിയ്ക്കുകയാണ്.  

അതേസമയം സീറ്റ് വിഭജനം വൈകുന്നതിൽ സഖ്യകക്ഷിയായ ജെഡിഎസും അതൃപ്തി പ്രകടിപ്പിച്ചിരിയ്ക്കുകയാണ്.  ബി.ജെ.പി പട്ടിക തയ്യാറാക്കുന്നതിന് മുന്‍പ് തങ്ങളെ വിശ്വാസത്തിലെടുത്തില്ല എന്നാണ് ഇപ്പോള്‍ ജെ.ഡി.എസ് നേതാക്കള്‍ പറയുന്നത്.  എന്നാല്‍,, അതിനിടെ ബിജെപിയും ജെഡിഎസും തമ്മിലുള്ള ബന്ധത്തിൽ ഭിന്നതകളില്ലെന്ന്  ഊന്നിപ്പറഞ്ഞുകൊണ്ട് ജനതാദൾ (സെക്കുലർ) നേതാവ് എച്ച്‌ഡി കുമാരസ്വാമി രംഗത്തെത്തിയിരുന്നു.  

ബിജെപിയുടെ ദക്ഷിണേന്ത്യയിലെ പ്രവേശന കവാടമായ കര്‍ണാടകയില്‍ പാര്‍ട്ടി ഉള്‍ പാര്‍ട്ടി പ്രശ്നത്താല്‍ വലയുകയാണ്.  ബിജെപിയില്‍ നടക്കുന്ന കലഹങ്ങള്‍ നിരീക്ഷിക്കുകയാണ് കോണ്‍ഗ്രസ്‌. അതിനാല്‍ തന്നെ സംസ്ഥാനം ഭരിയ്ക്കുന്ന കോണ്‍ഗ്രസ്‌ പല മണ്ഡലങ്ങളിലും  ഇതുവരെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല.   എന്ത് വില കൊടുത്തും കര്‍ണാടകയില്‍ പാര്‍ട്ടിയ്ക്ക് ക്ഷീണം തട്ടാന്‍ ബിജെപി ദേശീയ നേതൃത്വം തയ്യാറല്ല എന്നതാണ് വസ്തുത.  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News