Lok Sabha Election 2024: ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുന്ന അവസരത്തില്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രണ്ട് മണ്ഡലങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സുൽത്താൻപൂർ, പിലിബീത് മണ്ഡലങ്ങള്‍ ആയിരുന്നു അത്. ബിജെപിയുടെ പ്രമുഖ നേതാക്കളായ അമ്മയും മകനും ആയിരുന്നു ഈ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിരുന്നത്.
അതായത്, ഗാന്ധി കുടുംബാംഗങ്ങളായ മനേക ഗാന്ധിയും മകന് വരുണ്‍ ഗാന്ധിയുമാണ് ഈ മണ്ഡലങ്ങളില്‍ വിജയം നേടി സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ബിജെപി ഒരു ട്വിസ്റ്റ് നടത്തി. ഇത്തവണ അമ്മ മനേക ഗാന്ധിയ്ക്ക് ടിക്കറ്റ് നല്കിയ ബിജെപി വരുണ്‍ ഗാന്ധിയ്ക്ക് ടിക്കറ്റ് നല്‍കിയില്ല.
എന്തായാലും പിലിബീത് മണ്ഡലത്തില്‍ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് വരുൺ ഗാന്ധി തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിച്ചു. അതായത്, ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന തന്റെ തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ നന്നായി അറിയാവുന്ന വരുൺ ഗാന്ധി വൈകിയെങ്കിലും ശരി തന്റെ തീരുമാനം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ഉത്തർപ്രദേശിലെ പിലിബീത് മണ്ഡലത്തിൽ നിന്ന് നിലവിലെ എംപി വരുൺ ഗാന്ധിയെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഒഴിവാക്കി. എന്നാൽ, അദ്ദേഹത്തിന്റെ അമ്മയും മുതിർന്ന നേതാവുമായ മനേക ഗാന്ധിയ്ക്ക് പാർട്ടി സുൽത്താൻപൂർ സീറ്റിൽ നിന്ന് ടിക്കറ്റ് നല്‍കുകയും ചെയ്തു. വരുൺ ഗാന്ധി പിലിബീത് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് അദ്ദേഹം തന്റെ തീരുമാനം അറിയിയ്ക്കുകയായിരുന്നു.
ബിജെപി ടിക്കറ്റ് നിഷേധിച്ച സാഹചര്യത്തില്‍ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അദ്ദേഹത്തെ കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. വരുൺ ഗാന്ധിക്ക് ക്ലീൻ ഇമേജ് ഉണ്ടെന്നും അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ചൗധരി പറഞ്ഞിരുന്നു.
വരുൺ ഗാന്ധി 2024ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?
ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ നന്നായി മനസിലാക്കുന്ന വരുൺ ഗാന്ധി ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനത്തിലാണ്. താൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ പിലിബീത് സീറ്റിൽ മത്സരിക്കില്ലെന്നും പകരം സുൽത്താൻപൂർ സീറ്റിൽ നിന്ന് അമ്മ മേനക ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയുടെയും മകന്റെയും രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ പിലിബീത് സീറ്റിൽ
മനേക ഗാന്ധി വിജയിച്ചപ്പോൾ സുൽത്താൻപൂരിൽ വരുൺ വിജയിച്ചിരുന്നു. 2019-ൽ ബിജെപി ഇരുവരുടേയും സീറ്റ് മാറ്റി, വരുൺ ഗാന്ധി പിലിബീത് സീറ്റും മനേക സുൽത്താൻപൂർ സീറ്റും നേടി. എന്നാല്‍, ഇത്തവണ വരുണ്‍ ഗാന്ധിയ്ക്ക് പകരം മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിൻ പ്രസാദയെയാണ് ബിജെപി രംഗത്തിറക്കുന്നത്. മുൻ കോൺഗ്രസ് നേതാവ് പ്രസാദ 2021ലാണ് ബിജെപിയിൽ ചേർന്നത്.
ബിജെപി വരുൺ ഗാന്ധിയെ മാറ്റാന്‍ കാരണം?
വരുൺ ഗാന്ധി ഒരു മുതിര്‍ന്ന ബിജെപി നേതാവാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അടുത്തിടെ അദ്ദേഹം നടത്തിയ ചില പ്രസ്താവനകള്‍ അദ്ദേഹത്തെ വിമതനായി ചിത്രീകരിച്ചു. പല അവസരങ്ങളിലും അദ്ദേഹം പാര്‍ട്ടി നയങ്ങളോട് വിയോജിക്കുകയും അതിനോടുള്ള തന്റെ എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കർഷകരുടെ പ്രതിഷേധവും നാല് കർഷകരുടെ ജീവൻ പൊലിഞ്ഞ ലഖിംപൂർ ഖേരി സംഭവവും ഉൾപ്പെട്ട വിഷയങ്ങള്‍ ഇതില്‍പ്പെടുന്നു.
എന്നാല്‍, ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല, അമ്മയ്ക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന തീരുമാനം പല കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. തന്റെ എതിര്‍പ്പ് പാര്‍ട്ടി യോടല്ല, മറിച്ച് ചില നയങ്ങളോടാണ് എന്നദ്ദേഹം വെളിപ്പെടുത്തുകയാണ്... ഒരു പക്ഷേ ഭാവിയില്‍ അദ്ദേഹത്തിനായി വലിയ അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ടാവും...
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.