Gujarat Assembly Election Result 2022: ഗുജറാത്തിൽ രണ്ടു ഘട്ടമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ 33 ജില്ലകളിലെ 182 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. രണ്ടു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് ഡിസംബർ 1 നും 5 നുമാണ് നടന്നത്. രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് മുൻപുതന്നെ വിധി അറിയാൻ കഴിയും. പൊതുവെ ഗുജറാത്തിൽ കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നതെങ്കിൽ ഇത്തവണ എഎപി കൂടി ശക്തമായതോടെ കടുത്ത ത്രികോണ മത്സരത്തിനായിരിക്കും ഇന്ന് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സർവേകളിൽ ബിജെപി തന്നെ ഗുജറാത്തിൽ ഭൂരിപക്ഷം സ്ഥാപിക്കും എന്നാണ് റിപ്പോർട്ട്.
ഭരണകക്ഷിക്ക് 117 മുതൽ 151 വരെ സീറ്റുകൾ ലഭിക്കുമെന്നും കോൺഗ്രസിന് 16 മുതൽ 51 സീറ്റുകളും എഎപിക്ക് രണ്ട് മുതൽ 13 വരെ സീറ്റുകലും ലഭിക്കും എന്നാണ് പ്രവചനം. ഭൂരിപക്ഷം നേടാൻ ഗുജറാത്തിൽ 92 സീറ്റുകൾ അനിവാര്യമാണ്. ഇത്തവണ 2017 നെ അപേക്ഷിച്ച് വോട്ടിംഗ് നാല് ശതമാനത്തോളം കുറവാണ്. മൂന്നു പാർട്ടികളും വിജയ പ്രതീക്ഷയുമായി നിൽക്കുന്ന ഗുജറാത്ത് ഇത്തവണ ആര് ഭരിക്കുമെന്ന് നമുക്ക് കുറച്ചു സമയത്തിനുള്ളിൽ തന്നെ അറിയാം. അതുപോലെ എഎപിയും കോൺഗ്രസും എത്ര സീറ്റ് നേടുമെന്നും കാത്തിരുന്ന് കാണാം...