105 ഒഴിവുകൾ, ഉത്തരാഖണ്ഡ് പവർ കോർപ്പറേഷൻ ലിമിറ്റഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

എല്ലാ അപേക്ഷകളും  ഔദ്യോഗിക സൈറ്റ് വഴി സമർപ്പിക്കണം

Written by - Zee Malayalam News Desk | Last Updated : Apr 8, 2022, 03:33 PM IST
  • ഉദ്യോഗാർത്ഥികൾ പവർ കോർപ്പറേഷൻ ഔദ്യോഗിക സൈറ്റ് സന്ദർശിക്കണം
  • ഉദ്യോഗാർത്ഥിക്ക് MBA ഫിനാൻസ് ബിരുദം ഉണ്ടായിരിക്കണം
  • എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്
105 ഒഴിവുകൾ, ഉത്തരാഖണ്ഡ് പവർ കോർപ്പറേഷൻ ലിമിറ്റഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഉത്തരാഖണ്ഡ് പവർ കോർപ്പറേഷൻ ലിമിറ്റഡിലെ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ 105 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ  പവർ കോർപ്പറേഷൻ  ഔദ്യോഗിക സൈറ്റ് upcl.org സന്ദർശിക്കണം.  ഏപ്രിൽ -16 ആണ് അവസാന തീയ്യതി. 

തസ്തികകളുടെ എണ്ണം

അക്കൗണ്ട്‌സ് ഓഫീസർ - 15 തസ്തികകൾ.
ലോ ഓഫീസർ - 2 
പേഴ്സണൽ ഓഫീസർ - 8 
സീനിയർ ഇൻഡസ്ട്രിയൽ എഞ്ചിനീയർ - 1 
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്‌ട്രിക്കൽ & മെക്കാനിക്കൽ) - 72 
അസിസ്റ്റന്റ് എഞ്ചിനീയർ സിവിൽ (ട്രെയിനി) - 7

വിദ്യാഭ്യാസ യോഗ്യത

അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥിക്ക് MBA ഫിനാൻസ് ബിരുദം ഉണ്ടായിരിക്കണം. അതേ സമയം, ലോ ഓഫീസർ തസ്തികയിലേക്ക്, എൽഎൽബിക്കൊപ്പം, ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പരിചയവും വേണം. അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷകന് ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി പുറപ്പെടുവിച്ച റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പരിശോധിക്കാം.

പ്രായപരിധി

വിജ്ഞാപനമനുസരിച്ച്, ഈ റിക്രൂട്ട്‌മെന്റിന് കീഴിൽ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾക്ക് 42 വയസ്സിൽ കൂടരുത്.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സീനിയർ ഇൻഡസ്‌ട്രിയൽ എഞ്ചിനീയർ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുന്നത് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News