New Delhi: ലക്ഷദ്വീപിലെ ഭരണ പരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട് പ്രതിക്ഷേധം ശക്തമായിരിയ്ക്കെ, ദ്വീപിലെ ജനങ്ങളെ വിഷമിപ്പിക്കുന്ന യാതൊരു നടപടിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന ഉറപ്പുനല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
കേന്ദ്ര സര്‍ക്കാരും BJPയും ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും വ്യാജ പ്രചാരണങ്ങളില്‍ ദ്വീപ് നിവാസികള്‍ വീഴരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ലക്ഷദ്വീപിന്‍റെ പാരമ്പര്യവും സംസ്‌ക്കാരവും നിലനിര്‍ത്തിക്കൊണ്ടുള്ള നടപടികള്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാവൂയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Home Minister Amith Shah) അറിയിച്ചു. ലക്ഷദ്വീപില്‍ ഉയരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച ലക്ഷദ്വീപ് ബിജെപി നേതൃത്വത്തെയാണ് അമിത് ഷാ ഈ വിവരങ്ങള്‍ അറിയിച്ചത്.
"വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പരിഷ്‌ക്കാരങ്ങള്‍ ദ്വീപില്‍ നടക്കുന്നുണ്ട്. എന്നാല്‍, പുതിയ നിയമ നിര്‍മ്മാണങ്ങളില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. അതിന് ശേഷം നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അനുമതി നല്‍കുമ്പോള്‍ മാത്രമേ അത് നിയമമാവൂ. ജനങ്ങളുടെ ഹിതം അറിഞ്ഞു കൊണ്ട് മാത്രമേ സര്‍ക്കാര്‍ മുന്നോട്ട് പോകൂ", സംഘത്തോട് അമിത് ഷാ പറഞ്ഞു.
ദ്വീപിലെ പ്രക്ഷോഭങ്ങളില്‍ ഇതുവരെ മൗനം പാലിച്ചിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആദ്യ പ്രതികരണമാണ് ഇത്. എന്നാല്‍, അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന ആവശ്യത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല.
ലക്ഷദ്വീപിലെ ജനവിരുദ്ധ നടപടികളില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ജനകീയ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന പശ്ചാത്തലത്തിലായിരുന്നു ദ്വീപിലെ ബിജെപി നേതൃത്വം കേന്ദ്ര അഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചത്.
ദ്വീപിലെ BJP ഭാരവാഹികള്‍ക്കൊപ്പം പാര്‍ട്ടി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയുമായും സംഘം കൂടിക്കാഴ്ച നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...