Lakhimpur Kheri Violence: മരണം 8 ആയി, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ലഖിംപൂർ ഖേരി (Lakhimpur-Kheri Violence) സംഭവത്തിൽ എട്ട് പേരുടെ മരണത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗ രാത്രി വൈകി ചീഫ് സെക്രട്ടറിയും ഡിജിപിയുമായി ഉന്നതതല യോഗം ചേർന്നു.   

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 07:05 AM IST
  • മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം കർഷകർ തടഞ്ഞു
  • കലാപത്തിൽ 8 പേർ മരിച്ചു
  • സംഭവത്തെ അഖിലേഷ് യാദവ് വിമർശിച്ചു
Lakhimpur Kheri Violence: മരണം 8 ആയി, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ലഖ്‌നൗ: Lakhimpur-Kheri Violence: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ  (New Farm Law) പ്രക്ഷോഭം നടത്തുന്ന കർഷകരുടെ സമരം  (Farmers Protest) ഇപ്പോൾ അക്രമാസക്തമാകുന്നു. യുപിയിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്റെ രണ്ട് കാറുകൾ കർഷകർ കത്തിച്ചു. സംഭവത്തിൽ 8 പേർ മരിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രി യോഗി ദു:ഖം രേഖപ്പെടുത്തി (CM Yogi expressed grief over the incident)

ലഖിംപൂർ ഖേരി സംഭവത്തിൽ (Lakhimpur-Kheri Violence) 8 പേരുടെ മരണത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (CM Yogi) ലഖ്‌നൗവിൽ രാത്രി വൈകി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായിഉന്നതതല യോഗം ചേർന്നു. 

Also Read: Farmers Died | യുപിയിൽ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി; രണ്ട് കർഷകർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തിയ അദ്ദേഹം (CM Yogi) ഇത് നിർഭാഗ്യകരമെന്ന് പറഞ്ഞു. കുറ്റവാളികൾ ആരായാലും അത് വെളിപ്പെടുത്തുമെന്ന് പറഞ്ഞ  അദ്ദേഹം സംഭവത്തിന്റെ കാരണങ്ങളിലേക്ക് ഗഹനമായ അന്വേഷണം ഉണ്ടാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

മാത്രമല്ലകുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. ഒപ്പം പൊതുജനങ്ങളോട് അവരുടെ വീടുകളിൽ തന്നെ തുടരണമെന്നും ആരുടേയും വാക്കുകളിൽ പ്രകോപിതരാകരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം കർഷകർ തടഞ്ഞു (Farmers stopped the convoy of the minister's son)

വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ (Keshav Prasad Maurya) ലഖിംപൂർ ഖേരിയിലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ ഗ്രാമമായ ബൻവീർപൂരിലേക്ക് പോവുകയായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ അജയ് മിശ്രയുടെ (Ashish Mishra) മകൻ ആശിഷ് മിശ്ര വാഹനവുമായി വരുകയായിരുന്നു ആ സമയം ആശിഷ് മിശ്രയുടെയും അയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റ് വാഹനങ്ങളേയും കർഷകർ തടയുകയും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടാനും തുടങ്ങി.

Also Read: 7th Pay Commission: ഉത്തർപ്രദേശിലെ 6000 പെൻഷൻകാർക്ക് സന്തോഷവാർത്ത, DR 4 തവണകളായി ലഭിക്കും

സംഭവത്തിൽ ഇതുവരെ 8 പേർ മരിച്ചു (8 people have died in the incident)

കർഷകരിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര (Ashish Mishra) ഡ്രൈവറോട് വണ്ടിയുടെ വേഗത വർദ്ധിപ്പിച്ച് ഓടിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ചില കർഷകർ കാറിന് മുന്നിലേക്ക് ചാടിവീഴുകയും ഇതുമൂലം 8 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.  സംഭവത്തിൽ ക്ഷുഭിതരായ കർഷകർ മന്ത്രിയുടെ മകന്റെ രണ്ട് വാഹനങ്ങളും കത്തിച്ചു.

സംഭവത്തിൽ കൊല്ലപ്പെട്ടവരിൽ 4 പേർ അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരാണെന്ന് കേന്ദ്ര  സഹമന്ത്രി അജയ് മിശ്ര സീ മീഡിയയുമായുള്ള സംഭാഷണത്തിൽ പറഞ്ഞു. മാത്രമല്ല ഇവർ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും 4 പേരെ അടിച്ചു കൊലപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. കൂടാതെ സംഭവം നടക്കുന്ന സമയത്ത് തന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിനുള്ള വീഡിയോ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

അഖിലേഷ് യാദവ് വിമർശിച്ചു (Akhilesh Yadav criticized)

സംഭവത്തിന് ശേഷം സംസ്ഥാനത്ത് ഒരു ഭീകര  അന്തരീക്ഷം തന്നെ സൃഷ്‌ടിക്കപ്പെട്ടു. സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് കുറിച്ച ട്വീറ്റിൽ "ആഭ്യന്തര മന്ത്രിയുടെ മകൻ കാർഷിക നിയമങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകരെ ചവിട്ടിമെതിക്കുന്നത് വളരെ മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടിയാണെന്നും. അഹങ്കാരികളായ ബിജെപിക്കാരുടെ ജനങ്ങളെ അടിച്ചമർത്തൽ പരിപാടി ഇനി യുപിക്കാർ സഹിക്കില്ലയെന്നും ഈ സ്ഥിതി തുടർന്നാൽ യുപിയിലെ ബിജെപിക്ക് ഇനി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: Horoscope 04 October: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ മാറും, ധനലാഭത്തോടൊപ്പം ഈ 5 ഗുണങ്ങളും ലഭിക്കും

നിരവധി നേതാക്കൾ ഇന്ന് ലഖിംപൂർ ഖേരിയിലെത്തും

ഈ സംഭവത്തിന് ശേഷം സമാജ്‌വാദി പാർട്ടി തങ്ങളുടെ പ്രതിനിധികളിൽ ഒരാളെ തിങ്കളാഴ്ച ലഖിംപൂരിലേക്ക് അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള ഈ സംഘം ദുരിതബാധിതരായ കർഷകരെ കണ്ട് സംഭവം അന്വേഷിക്കും. 

ആർഎൽഡി നേതാവ് ജയന്ത് ചൗധരിയും തിങ്കളാഴ്ച ലഖിംപൂരിലേക്ക് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസും സജീവമായിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ലഖ്‌നൗവിൽ എത്തിയിട്ടുണ്ട്. പ്രിയങ്ക ഇന്ന് ദുരിതബാധിതരായ കർഷകരെ കാണാൻ ലഖിംപൂരിലേക്ക് പോകുകയും അവിടെ പരിക്കേറ്റ കർഷകരെ കാണുകയും ചെയ്യും. രാഹുൽ ഗാന്ധിയും തിങ്കളാഴ്ച ലഖിംപൂർ ഖേരിയിലെത്തുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News