തീർത്ഥാടനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കേദാർനാഥ് ക്ഷേത്രം തുറന്നു

ക്ഷേത്ര പൂജാരിമാരും ട്രസ്റ്റ് അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.  കൊറോണ മാനദണ്ഡം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്.  

Written by - Zee Malayalam News Desk | Last Updated : May 17, 2021, 09:44 AM IST
  • ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം തുറന്നു.
  • തീർത്ഥാടകർക്ക് ആർക്കും പ്രവേശനമില്ല
  • കൊറോണ മാനദണ്ഡം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്
തീർത്ഥാടനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കേദാർനാഥ് ക്ഷേത്രം തുറന്നു

ഡെറാഡൂണ്‍: തീർത്ഥാടനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം തുറന്നു. തീർത്ഥാടകർക്ക് ആർക്കും പ്രവേശനമില്ല. 

 

അതുകൊണ്ടുതന്നെ ക്ഷേത്ര പൂജാരിമാരും ട്രസ്റ്റ് അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.  കൊറോണ മാനദണ്ഡം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്.  

Also Read: DRDO വികസിപ്പിച്ച കൊവിഡ് മരുന്ന് ഇന്ന് പുറത്തിറക്കും

ഈ സീസണിലെ പൂജകൾക്കായി ഇന്ന് രാവിലെ 5 മണിക്കാണ് ക്ഷേത്രം തുറന്നത്. ഉത്തരാഖണ്ഡിലെ ബദരിനാഥ് , കേദാര്‍നാഥ്, അമര്‍നാഥ് ക്ഷേത്രങ്ങളാണ് ഈ സീസണില്‍ അതായത്  ശൈത്യകാലത്തിന്‍റെ അവസാന ഘട്ടത്തില്‍ ഭക്തര്‍ക്കായി തുറക്കുന്നത്.

 

 

കൊറോണ (Covid19) നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം ഭക്തർക്ക് ക്ഷേത്ര ചടങ്ങുകള്‍ക്ക് പങ്കെടുക്കാൻ ഓണ്‍ലൈന്‍ പ്രവേശനം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കൊറോണ രൂക്ഷമായതിനാലാണ് തീര്‍ത്ഥാടകർക്ക് പ്രവേശനം വേണ്ടെന്ന് അധികൃതർ തീരുമാനിച്ചത്. 

Also Read: Israel-Palestine conflict: ഐക്യരാഷ്ട്ര സഭയിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ 

കൊറോണ വ്യാപനം എങ്ങനെ പോകുന്നുവെന്ന് വിലയിരുത്തിയ ശേഷം ആഗസ്റ്റ് മാസത്തില്‍ ചേരുന്ന ഉന്നത തലയോഗം തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കും എന്നാണ് റിപ്പോർട്ട്.  

എല്ലാ ആചാരാനുഷ്ഠാനങ്ങളോടെ ഇന്ന് പുലർച്ചെ അഞ്ചിന് കേദാർനാഥ് ക്ഷേത്രം വീണ്ടും തുറന്നുവെന്നും എല്ലാവരേയും ആരോഗ്യത്തോടെ നിലനിർത്താൻ ഞാൻ ബാബ കേദാർനാഥിനോട് പ്രാർത്ഥിക്കുന്നുവെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News