ബംഗളൂരു: അതിർത്തി സംസ്ഥാനങ്ങളിൽ (States) കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി കർണാടക. കേരളവും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അതിർത്തി ജില്ലകളിൽ കർഫ്യൂ (Curfew) പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. കേരളാതിര്‍ത്തികളിലെ ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനാണ് പുതിയ നിര്‍ദേശം. സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന (Monitoring) നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.
അതിർത്തി ജില്ലകളിൽ ശനിയും ഞയറാഴ്ചയും പൂർണ കർഫ്യൂ ആയിരിക്കും. ബംഗളൂരുവിൽ അടക്കം ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂവാണ്. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം (Covid situation) വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. രണ്ട് ഘട്ടമായി സ്കൂളുകൾ തുറക്കാനാണ് തീരുമാനം. ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകൾ ഓഗസ്റ്റ് 23ന് തുറക്കും. കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ നേരിടുന്നതിനായി ടാസ്ക് ഫോഴ്സിന് ഉടൻ രൂപം നൽകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...