Weekend Lockdown Karnataka: കർണ്ണാടകത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കി

രാത്രി 9 മുതല്‍ പുലര്‍ച്ച 5 വരെ രാത്രികാല കര്‍ഫ്യൂ തുടർന്നേക്കും. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളും

Written by - Zee Malayalam News Desk | Last Updated : Jul 4, 2021, 06:45 AM IST
  • പൊതു​ഗതാ​ഗത സംവിധാനങ്ങളിൽ സാധാരണ പോലെ സഞ്ചരിക്കാം.
  • സംസ്ഥാനത്തെ വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും നിലവിൽ അനുമതി
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോച്ചിങ്ങ് സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ അനുമതിയില്ല.
Weekend Lockdown Karnataka: കർണ്ണാടകത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കി

ബെംഗളുരു: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ് വന്നതിനാൽ ക‍ർണ്ണാടകയിലെ വാരാന്ത്യ ലോക്ക് ഡൗൺ അടക്കം ഒഴിവാക്കി. അടുത്ത ആഴ്ച മുതൽ ക‍ർഫ്യൂ ഉണ്ടാവില്ലെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേസമയം രാത്രി ക‍ർഫ്യൂവിന് മാറ്റം ഉണ്ടാവില്ല.

രാത്രി 9 മുതല്‍ പുലര്‍ച്ച 5 വരെ രാത്രികാല കര്‍ഫ്യൂ തുടർന്നേക്കും. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചു.

ALSO READ: Karnataka Lockdown: കർണാടകയിൽ ലോക്ഡൗൺ ജൂൺ 14 വരെ നീട്ടി

പൊതു​ഗതാ​ഗത സംവിധാനങ്ങളിൽ  സാധാരണ പോലെ സഞ്ചരിക്കാം. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് മാളുകള്‍, സിനിമാ തിയേറ്ററുകള്‍, റെസ്‌റ്റോറന്റുകള്‍, ഓഫീസുകള്‍, മറ്റു കടകള്‍ എന്നിവയ്ക്ക് തുറക്കാം. ആരാധനാലയങ്ങള്‍ ദര്‍ശനങ്ങള്‍ക്ക് മാത്രമായി തുറന്ന് നല്‍കാം.

ALSO READ: New Covid strain: സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍, രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക

സംസ്ഥാനത്തെ വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും നിലവിൽ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോച്ചിങ്ങ് സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ അനുമതിയില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News