Karnataka Election Results 2023: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; ബെംഗളൂരുവിൽ നിരോധനാജ്ഞ

Section 144 imposed in Bengaluru on cunting day: വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 13, 2023, 08:49 AM IST
  • ബെംഗളൂരു ജില്ലയിൽ മുഴുവനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
  • രാവിലെ 6 മണി മുതൽ രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ പ്രാബല്യത്തിലുള്ളത്.
  • ആകെ അഞ്ച് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ബെംഗളൂരുവിലുള്ളത്.
Karnataka Election Results 2023: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; ബെംഗളൂരുവിൽ നിരോധനാജ്ഞ

ബെംഗളൂരു: കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗളൂരു ജില്ലയിൽ മുഴുവനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെയോ ഫലപ്രഖ്യാപനത്തിന്റെയോ ഭാഗമായി അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ബെംഗളൂരു പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

രാവിലെ 6 മണി മുതൽ രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ പ്രാബല്യത്തിലുള്ളത്. നിരോധനാജ്ഞയ്ക്ക് പുറമെ, ബംഗളൂരു പോലീസ് കമ്മീഷണറേറ്റ് പരിധിയിൽ മദ്യവിൽപ്പനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആകെ അഞ്ച് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ബെംഗളൂരുവിലുള്ളത്. ഇവിടെ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു. 32 അസംബ്ലി സീറ്റുകളിലെ വോട്ടുകളാണ് ഈ അഞ്ച് കേന്ദ്രങ്ങളിലായി എണ്ണുന്നത്.

ALSO READ: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിൽ വൈദ്യുതി നിരക്ക് കൂട്ടി

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ജെഡിഎസും തമ്മിലുള്ള കടുത്ത മത്സരമാണ് നടക്കുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചെങ്കിലും അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസ്ത്തിലാണ് ബിജെപി. ആകെ 224 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 113 ആണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്. 

2613 സ്ഥാനാർത്ഥികളാണ് കർണാടകയിൽ ഇന്ന് ജനവിധി കാത്തിരിക്കുന്നത്. 5.3 കോടി വോട്ടർമാരാണ് വിധിയെഴുതിയത്.  28 ലോകസഭാ സീറ്റുകൾ ഉള്ള കർണാടക പിടിക്കുക എന്നത് ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് കോൺ​ഗ്രസ്. അങ്ങനെയെങ്കിൽ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് കർണാടക തൂത്തുവാരാമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. മധ്യ കർണടകയിൽ പാർട്ടി ഉയർത്തിയ അഴിമതി ആരോപണങ്ങൾ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News