Karnataka Covid Guidelines : കർണാടക കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; കേരളത്തിൽ നിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കൂടുതൽ മലയാളി വിദ്യാർഥികൾക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർണാടക നിയന്ത്രണങ്ങൾ കർശനമാക്കിയത്.   

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 12:04 PM IST
  • കൂടുതൽ മലയാളി വിദ്യാർഥികൾക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർണാടക നിയന്ത്രണങ്ങൾ കർശനമാക്കിയത്.
  • ഇതിന്റെ ഭാഗമായി കേരളം - കർണാടക അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
  • കൂടാതെ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
  • കേരളത്തിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് രണ്ടാഴ്ച ക്വാറന്റൈനും നിർബന്ധമാക്കി.
Karnataka Covid Guidelines : കർണാടക കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; കേരളത്തിൽ നിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

THiruvananthapuram : കർണാടക (Karnataka) കോവിഡ് നിയന്ത്രണങ്ങൾ (Covid Restriction) കൂടുതൽ കർശനമാക്കി. കൂടുതൽ മലയാളി വിദ്യാർഥികൾക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർണാടക നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇതിന്റെ ഭാഗമായി കേരളം - കർണാടക അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ  വിന്യസിച്ചിട്ടുണ്ട്.

കൂടാതെ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് രണ്ടാഴ്ച ക്വാറന്റൈനും നിർബന്ധമാക്കി. പതിനഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം കോവിഡ് പരിശോധനയ്ക്ക് ശേഷം മാത്രമേ ക്ലാസുകളിൽ പ്രവേശിക്കാൻ സാധിക്കു.

ALSO READ: Karnataka | നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക, കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ക്വാറന്‍റൈന്‍ നിർബന്ധം

  കോളേജുകളിൽ കൂട്ടംകൂടുന്നതിനും പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.  അതേസമയം ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയവർക്ക് ഒമൈക്രോൺ വകഭേദമില്ലെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഈ മാസം 20 നാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ വകഭേദമല്ലെന്ന് പരിശോധനയിൽ വ്യക്തമായി.

ALSO READ: Omicron covid variant | ദക്ഷിണാഫ്രിക്കയിൽനിന്നുള്ളവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തി മുംബൈ

ഒമൈക്രോൺ വകഭേദം ജർമനിയിലും സ്ഥിരീകരിച്ചതോടെ കൂടുതൽ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഇന്ത്യയിലും കനത്ത ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍  അടുത്ത 15 മുതല്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കേ സാഹചര്യം പരിഗണിച്ച് മാത്രം തീരുമാനം മതിയെന്ന നിലപാടാണ് പ്രധാനമന്ത്രി മുന്‍പോട്ട് വച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഇന്നലെ വിളിച്ച് ചേർത്ത ഉന്നതതല യോ​ഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ALSO READ: Omicron covid variant | കേരളവും അതീവ ജാ​ഗ്രതയിൽ; സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ  അഭിസംബോധന ചെയ്ത് സംസാരിക്കും. മൻ കീ ബാത്തിലൂടെയാണ് പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഒമിക്രോൺ വകഭേദം നിലവിൽ ഉയർത്തുന്ന ഭീഷണിയെ കുറിച്ചാകും പ്രധാനമായും സംസാരിക്കുക.

ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നടപടികൾ കൃത്യമായി പാലിക്കണമെന്നായിരിക്കും പ്രധാനമന്ത്രി രാജ്യത്തിന് നൽകുന്ന സന്ദേശം, പുതിയ വകഭേദത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഐസിഎംആർ അറിയിച്ചിരുന്നു. ജാഗ്രത തുടർന്നാൽ മതിയെന്നും, വാക്‌സിനേഷനെ പുതിയ വകഭേദം ബാധിക്കരുതെന്നും ഐസിഎംആർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News