കാന്‍പൂര്‍ ട്രെയിന്‍ അപകടം: മരണസംഖ്യ 145; ഫോറിന്‍സിക്‌ അന്വേഷണത്തിന് ഉത്തരവിട്ടതായി സുരേഷ് പ്രഭു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ ഇന്ദോര്‍-പട്ന എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തിലെ മരണസംഖ്യ 145 ആയി ഉയർന്നു. സംഭവ സ്ഥലത്ത് നടത്തിയ വിശദ പരിശോധനയിലാണ് എസ്2 കോച്ചിനുള്ളിൽ നിന്നും കുടുങ്ങി കിടന്ന കൂടുതൽ മൃതദേഹങ്ങൾ ദേശീയ ദുരന്തനിവാരണ സേന കണ്ടെടുത്തത്.

Last Updated : Nov 21, 2016, 03:41 PM IST
കാന്‍പൂര്‍ ട്രെയിന്‍ അപകടം: മരണസംഖ്യ 145; ഫോറിന്‍സിക്‌ അന്വേഷണത്തിന്  ഉത്തരവിട്ടതായി സുരേഷ് പ്രഭു

കാൺപൂർ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ ഇന്ദോര്‍-പട്ന എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തിലെ മരണസംഖ്യ 145 ആയി ഉയർന്നു. സംഭവ സ്ഥലത്ത് നടത്തിയ വിശദ പരിശോധനയിലാണ് എസ്2 കോച്ചിനുള്ളിൽ നിന്നും കുടുങ്ങി കിടന്ന കൂടുതൽ മൃതദേഹങ്ങൾ ദേശീയ ദുരന്തനിവാരണ സേന കണ്ടെടുത്തത്.

അതേസമയം, കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തില്‍ ഫോറിന്‍സിക്‌ അന്വേഷണത്തിന് ഉത്തരവിട്ടതായി സുരേഷ് പ്രഭു ലോകസഭയില്‍ പറഞ്ഞു. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസിന്‍റെ പതിനാല് കോച്ചുകളാണ് ഞായറാഴ്ച പുലര്‍ച്ചെ കാണ്‍പൂരില്‍ പാളംതെറ്റിയത്. അടുത്തകാലത്ത് രാജ്യം കണ്ട് ഏറ്റവും വലിയ ട്രെയിന്‍ അപകടം കൂടിയാണിത്. അപകടത്തില്‍ എസ്1, എസ് 2, എസ് 3, എസ്4 കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു.

ദുരന്തത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി,  പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ അനുശോചിച്ചു.

മരിച്ചവരുടെ കുടുംബത്തില്‍ യു.പി സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതവും പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതവും മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. റെയില്‍വേ മന്ത്രിയും 3.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് യു.പി സര്‍ക്കാര്‍ 50,000 രൂപയും നിസാര പരുക്കുള്ളവര്‍ക്ക് 25,000 രൂപയും അനുവദിച്ചു.

Trending News