ഇറ്റലിക്കാരുടെ അടിമയായിരുന്ന നമ്മളിപ്പോള്‍ സ്വതന്ത്രരായി; കോണ്‍ഗ്രസിനെതിരെ കങ്കണ!!

അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഒരു പ്രത്യേക ദിവസമാണിന്നെന്നും അത് എല്ലാവരും വിനിയോഗികണമെന്നും കങ്കണ പറഞ്ഞു. 

Last Updated : Apr 29, 2019, 07:42 PM IST
 ഇറ്റലിക്കാരുടെ അടിമയായിരുന്ന നമ്മളിപ്പോള്‍ സ്വതന്ത്രരായി; കോണ്‍ഗ്രസിനെതിരെ കങ്കണ!!

മുംബൈ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്. ഇറ്റാലിയന്‍ സര്‍ക്കാരിന്‍റെ അടിമത്വത്തില്‍ നിന്ന് ഇപ്പോഴാണ് ഇന്ത്യ സ്വതന്ത്രമായതെന്നാണ് കങ്കണ പറഞ്ഞത്. 

തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കങ്കണ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. 

അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഒരു പ്രത്യേക ദിവസമാണിന്നെന്നും അത് എല്ലാവരും വിനിയോഗികണമെന്നും കങ്കണ പറഞ്ഞു. 

മുഗള്‍, ബ്രിട്ടീഷ്, ഇറ്റാലിയന്‍ ഭരണത്തിന്‍റെ പിടിയിലായിരുന്ന ഇന്ത്യ ശരിയായ അര്‍ഥത്തില്‍ ഇന്നാണ് സ്വാതന്ത്ര്യം നേടിയതെന്നും കങ്കണ പറഞ്ഞു. 

കോണ്‍ഗ്രസ് ഭരണകാലത്ത് നേതാക്കളെല്ലാം വിദേശത്ത് സുഖവാസം നടത്തിയപ്പോള്‍ ഇന്ത്യ പട്ടിണിയ്ക്കും, പീഡനത്തിനും ഇരയായിരുന്നു എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. 

Trending News