കെ റെയിലിന് കേന്ദ്രാനുമതി കിട്ടുമെന്ന് പ്രതീക്ഷ, പ്രധാനമന്ത്രിക്ക് അനുകൂല നിലപാടെന്ന് പിണറായി വിജയൻ

ദേശീയപാത സ്ഥലമേറ്റെടുപ്പ് വൈകിയത് വൻ ബാധ്യതയുണ്ടാക്കി. വികസനത്തിന് വേ​ഗതയും സുരക്ഷയുമുള്ള ​ഗതാ​ഗത സംവിധാനം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Written by - Zee Malayalam News Desk | Last Updated : Mar 24, 2022, 04:48 PM IST
  • പദ്ധതി സമയത്ത് നടത്തിയില്ലെങ്കിൽ ചെലവ് വർധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
  • പരിസ്ഥിതി സംരക്ഷണത്തിന് സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ട്.
  • പരിസ്ഥിതി സൗഹൃദ യാത്രാസംവിധാനമാണ് പ്രധാനം.
കെ റെയിലിന് കേന്ദ്രാനുമതി കിട്ടുമെന്ന് പ്രതീക്ഷ, പ്രധാനമന്ത്രിക്ക് അനുകൂല നിലപാടെന്ന് പിണറായി വിജയൻ

ന്യൂഡൽഹി: കെ റെയിൽ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുകൂല നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേ മന്ത്രിയുമായി സംസാരിക്കാമെന്ന് ഉറപ്പ് നൽകി. പരിസ്ഥിതി സംരക്ഷണത്തിന് സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ട്. പരിസ്ഥിതി സൗഹൃദ യാത്രാസംവിധാനമാണ് പ്രധാനം. മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ യാത്രാവേ​ഗം കുറവാണ്. പദ്ധതിയെ എതിർക്കുന്നവരും അതിവേ​ഗ യാത്രാ സൗകര്യം ആവശ്യപ്പെടുന്നുവെന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത സ്ഥലമേറ്റെടുപ്പ് വൈകിയത് വൻ ബാധ്യതയുണ്ടാക്കി. വികസനത്തിന് വേ​ഗതയും സുരക്ഷയുമുള്ള ​ഗതാ​ഗത സംവിധാനം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സിൽവർ ലൈൻ പദ്ധതിയുടെ ആകെ ചെലവ് 63, 941 കോടി തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 33,700 കോടി വിദേശ വായ്പയെടുക്കും. ഇത് ലഭ്യമാക്കുന്നതിനുള്ള നടപടി കേന്ദ്രമാണ് എടുക്കുന്നത്. റെയിൽവേ 3125 കോടി, കേരള സർക്കാർ 3253 കോടി. ഭൂമിയേറ്റെടുക്കുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. എന്നാൽ ഭൂമിയേറ്റെടുക്കാനുള്ള സർവേയല്ല ഇപ്പോൾ നടക്കുന്നതെന്ന്. ഒരു വർഷത്തിനുള്ളിൽ വിശദമായ പരിസ്ഥിതി ആഘാത പഠനമുണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. യുഡിഎഫിൻ്റെ ഹൈസ്പീഡ് റെയിൽ പ്രായോഗികമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വികസന പദ്ധതിയെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും ആരോപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News