K. Muraleedharan Death: പ്രശസ്ത നിർമ്മാതാവ് കെ മുരളീധരൻ അന്തരിച്ചു, ഞെട്ടലോടെ തെന്നിന്ത്യന്‍ സിനിമാലോകം

K. Muraleedharan Death: പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നിര്‍മ്മാതാവ് കെ മുരളീധരന്‍റെ ആകസ്മിക നിര്യാണം തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 01:22 PM IST
  • തെന്നിന്ത്യന്‍ സിനിമാ നിര്‍മ്മാതാവ് കെ മുരളീധരൻ ഹൃദയാഘാതം മൂലം അന്തരിച്ചു. സ്വദേശമായ തമിഴ്‌നാട്ടിലെ കുംഭകോണത്ത് വെച്ചായിരുന്നു അന്ത്യം.
K. Muraleedharan Death: പ്രശസ്ത നിർമ്മാതാവ് കെ മുരളീധരൻ അന്തരിച്ചു, ഞെട്ടലോടെ തെന്നിന്ത്യന്‍ സിനിമാലോകം

K. Muraleedharan Death: പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നിര്‍മ്മാതാവ് കെ മുരളീധരൻ ഹൃദയാഘാതം മൂലം അന്തരിച്ചു. സ്വദേശമായ തമിഴ്‌നാട്ടിലെ കുംഭകോണത്ത് വെച്ചായിരുന്നു അന്ത്യം. 

നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലക്ഷ്മി മൂവി മേക്കേഴ്‌സിന്‍റെ സ്ഥാപകനാണ്  കെ മുരളീധരൻ.  മുൻ തമിഴ് പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്‍റെ പ്രസിഡന്‍റ് കൂടിയായിരുന്ന അദ്ദേഹത്തിന്‍റെ  ആകസ്മിക നിര്യാണം തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിയ്ക്കുകയാണ്. 

Also Read:  Facial Recognition Entry: ഈ 3 വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ "മുഖം കാണിച്ച്" കടന്നുപോകാം...! 

അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ സിനിമാരംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികൾ അർപ്പിച്ചു.  "നിരവധി ഹിറ്റുകൾ നിർമ്മിച്ച ലക്ഷ്മി മൂവി മേക്കേഴ്സിലെ നിർമ്മാതാവ് കെ മുരളീധരൻ ഇന്നു നമ്മോടൊപ്പമില്ല. പ്രിയ ശിവ, ഞാൻ ആ ദിവസങ്ങൾ ഓർക്കുന്നു. ആദരാഞ്ജലികള്‍", നടൻ കമൽഹാസൻ ട്വീറ്റില്‍ കുറിച്ചു. കെ  മുരളീധരനൊപ്പം  അൻബേ ശിവം എന്ന സിനിമയിൽ സൂപ്പർസ്റ്റാർ പ്രവർത്തിച്ചിട്ടുണ്ട്. 

ഹാസ്യനടന്‍ മനോബാല, നിർമ്മാതാക്കളായ കെ ടി കുഞ്ഞുമോന്‍, ധനഞ്ജയന്‍ തുടങ്ങിയവരും അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.  

 കെ. മുരളീധരൻ  തന്‍റെ പങ്കാളികളായ വി സ്വാമിനാഥനും ജി വേണുഗോപാലിന് മൊപ്പം  ചേര്‍ന്നാണ്  ലക്ഷ്മി മൂവി മേക്കേഴ്‌സ് എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചത്.  അൻബേ ശിവം, പുതുപ്പേട്ടൈ, ഭാഗവതി തുടങ്ങിയ ചിത്രങ്ങൾ പ്രൊഡക്ഷൻ ഹൗസ് നിര്‍മ്മിച്ചു. കമൽഹാസൻ, സിമ്പു, കാർത്തിക്, വിജയ്, ധനുഷ് തുടങ്ങി നിരവധി പ്രമുഖ നടന്മാർ ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 
 
1994ൽ പുറത്തിറങ്ങിയ അരന്മനൈ കാവലൻ എന്ന ചിത്രത്തിലൂടെയാണ് മുരളീധരൻ തന്‍റെ സിനിമാ  നിർമ്മാണയാത്ര ആരംഭിച്ചത്. ശരത്കുമാറായിരുന്നു ചിത്രത്തിലെ നായകൻ. പിന്നീട് അംബേ ശിവം, പുതുപ്പേട്ടൈ, ഭാഗവതി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. സകലകല വല്ലവൻ ആയിരുന്നു അദ്ദേഹം അവസാനമായി നിർമ്മിച്ച ചിത്രം. ഇത് 2015 ൽ പുറത്തിറങ്ങി.
   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News