J&K Encounter: 2 ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.   

Written by - Zee Malayalam News Desk | Last Updated : Jul 16, 2021, 08:59 AM IST
  • ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ
  • 2 ഭീകരരെ വധിച്ചു
  • ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്
J&K Encounter: 2 ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ശ്രീനഗറിലെ ദന്മാർ പ്രദേശത്തെ അലംദാർ കോളനിയിലാണ് ഇന്ന് രാവിലെയോടെ ഏറ്റുമുട്ടൽ ഉണ്ടായത്.

 

 

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശം ഇപ്പോൾ സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു

 

Also Read: Pulwama Encounter: ഏറ്റുമുട്ടൽ തുടരുന്നു; 2 ഭീകരരെ വധിച്ച് സൈന്യം

ഈ മേഖലയിൽ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്​ ജമ്മുകശ്​മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്​തമായി നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.  

നേരത്തെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ബുധനാഴ്ച മൂന്ന്​ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. പുല്‍വാമയിലായിരുന്നു​ ഏറ്റുമുട്ടല്‍ നടന്നത്​. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് ലഷ്കർ-ഇ-ത്വയിബ കമാന്‍ഡറായിരുന്നുവെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News