Jammu Kashmir | ജമ്മു കശ്മീരിൽ പോലീസ് ബസിന് നേരെ ഭീകരാക്രമണം; രണ്ട് പോലീസുകാർ വീരമൃത്യു വരിച്ചു

ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ​ഗുരുതരം

Written by - Zee Malayalam News Desk | Last Updated : Dec 13, 2021, 07:51 PM IST
  • ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു
  • ഒരു എഎസ്‌ഐയും ഒരു സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളും മരിച്ചതായി കശ്മീർ സോൺ പോലീസ് അറിയിച്ചു
  • പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
Jammu Kashmir | ജമ്മു കശ്മീരിൽ പോലീസ് ബസിന് നേരെ ഭീകരാക്രമണം; രണ്ട് പോലീസുകാർ വീരമൃത്യു വരിച്ചു

ജമ്മു കശ്മീർ: ശ്രീന​ഗറിൽ പോലീസ് ബസിന് നേരെ ഭീകരാക്രമണം. ബസിനുനേരെ നടത്തിയ വെടിവയ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. മൂന്ന് പേരുടെ നില ​ഗുരുതരം.

ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ഒരു എഎസ്‌ഐയും ഒരു സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളും മരിച്ചതായി കശ്മീർ സോൺ പോലീസ് അറിയിച്ചു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ശ്രീനഗറിലെ പാന്ത ചൗക്കിലാണ് ഭീകരാക്രമണം ഉണ്ടായത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.  അക്രമികളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News