Encounter: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

Jammu and Kashmir Encounter: ഒരു എകെ റൈഫിളും രണ്ട് മാഗസിനുകളും 30 റൗണ്ട് വെടിയുണ്ടകളുമാണ് കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 09:30 AM IST
  • ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ബിന്നർ മേഖലയിലാണ് ജൂലൈ 31 ഞായറാഴ്ച ഏറ്റുമുട്ടലുണ്ടായത്
  • പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘത്തിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ശനിയാഴ്ച വൈകിട്ട് ഏറ്റുമുട്ടൽ ആരംഭിച്ചത്
  • സുരക്ഷാസേന പ്രദേശം വളഞ്ഞു
  • തുടർന്ന് ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു
Encounter: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും ഇയാളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ ഇർഷാദ് അഹമ്മദ് ഭട്ട് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2022 മെയ് മുതൽ ഇയാൾ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെയുമായി ബന്ധം പുലർത്തുന്നതായും ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഒരു എകെ റൈഫിളും രണ്ട് മാഗസിനുകളും 30 റൗണ്ട് വെടിയുണ്ടകളുമാണ് കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ബിന്നർ മേഖലയിലാണ് ജൂലൈ 31 ഞായറാഴ്ച ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘത്തിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ശനിയാഴ്ച വൈകിട്ട് ഏറ്റുമുട്ടൽ ആരംഭിച്ചത്. സുരക്ഷാസേന പ്രദേശം വളഞ്ഞു. തുടർന്ന് ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ സേന തിരിച്ചടിച്ചു.

ALSO READ: Jammu Kashmir encounter: ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടവരിൽ സബ് ഇൻസ്‌പെക്ടറെ കൊലപ്പെടുത്തിയ ഭീകരനും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News