7th pay commission: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA യിൽ കിടിലം വർദ്ധനവ്, 50% ആയേക്കും!

DA Hike Update: ജീവനക്കാരുടെ ശമ്പളം ഉടൻ വർധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.  കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന ഡിഎ 42 ശതമാനത്തിൽ നിന്നും 50 ശതമാനമായി ഉയർത്തിയേക്കും എന്നാണ് സൂചന.

Written by - Ajitha Kumari | Last Updated : Jun 13, 2023, 12:01 PM IST
  • കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത
  • ജീവനക്കാരുടെ ശമ്പളം ഉടൻ വർധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ
7th pay commission: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA യിൽ കിടിലം വർദ്ധനവ്, 50% ആയേക്കും!

7th pay commission DA Hike:  കേന്ദ്രസർക്കാർ ജീവനക്കാർക്ക് (Central Government Employees)  ജൂലൈയിലെ ഡിഎ വർധനവിന് മുന്നേ ഒരു സന്തോഷവാർത്ത വന്നിട്ടുണ്ട്.  അതായത് ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർധനവ് ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. ജീവനക്കാർക്ക് ലഭിക്കുന്ന DA 42 ശതമാനത്തിൽ നിന്നും 50 ശതമാനമായി വർദ്ധിക്കാൻ സാധ്യത.  ഇതിലൂടെ കേന്ദ്ര സർക്കാർ  ജീവനക്കാരുടെ ശമ്പളത്തിൽ ഓരോ മാസവും ഏകദേശം 9000 രൂപയോളം വർദ്ധനവ് ഉണ്ടാകും.  സർക്കാർ ഡിഎ എപ്പോൾ  വർദ്ധിപ്പിക്കുമെന്ന് അറിയാം.

Also Read: 7th Pay Commission : ഡിഎ പൂജ്യമാകുമോ? സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വൻ മാറ്റങ്ങൾക്ക് സാധ്യതയോ?

ജൂലൈയിൽ വർദ്ധിക്കും

മാർച്ച് മാസത്തിൽ സർക്കാർ കേന്ദ്ര ജീവനക്കാരുടെ ഡിഎ 4 ശതമാനം വർദ്ധിപ്പിച്ചിരുന്നു.  അതിനുശേഷം ക്ഷാമബത്ത 42 ശതമാനമായി വർദ്ധിച്ചു.  ഇത് 2023 ജനുവരി മുതൽ പ്രാബല്യത്തിൽ വന്നു. ഇപ്പോൾ അടുത്ത ക്ഷാമബത്ത 2023 ജൂലൈ മുതലുള്ളത് പ്രഖ്യാപിക്കും. അടുത്ത വർധനയും 4 ശതമാനമാകുമെന്നാണ് പ്രതീക്ഷ.

ശമ്പളത്തിൽ ബമ്പർ വർദ്ധനവുണ്ടാകും

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ ജീവനക്കാരുടെ അലവൻസിൽ നല്ല വർദ്ധനവ് ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.  ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്ത (Dearness allowance) വരും കാലങ്ങളിൽ വൻ ശമ്പള വർദ്ധനവിന് കാരണമായേക്കും എന്നാണ് റിപ്പോർട്ട്.  

Also Read: Surya Gochar 2023: ഈ 4 രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ സൂര്യനെ പ്പോലെ തെളിയും!

DA 50 ശതമാനത്തിലെത്തിയാൽ പൂജ്യമാകും

2016 ൽ ഏഴാം ശമ്പള കമ്മീഷൻ സർക്കാർ നടപ്പാക്കിയപ്പോൾ ക്ഷാമബത്ത പൂജ്യമാക്കിയെന്നാണ് ചട്ടം. ചട്ടങ്ങൾ അനുസരിച്ച് ക്ഷാമബത്ത 50 ശതമാനത്തിൽ എത്തിയാലുടൻ അത് പൂജ്യമാക്കുകയും 50 ശതമാനം അനുസരിച്ച് ജീവനക്കാർക്ക് അലവൻസായി ലഭിക്കുന്ന പണം അടിസ്ഥാന ശമ്പളത്തോട് അതായത് കുറഞ്ഞ ശമ്പളത്തോട് കൂട്ടിച്ചേർക്കും.

ശമ്പളം 9000 രൂപ കൂടും

ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18000 രൂപയാണെങ്കിൽ, അയാൾക്ക് 50% ഡിഎയുടെ 9000 രൂപ ലഭിക്കും. എന്നാൽ DA 50% ആയതിന് ശേഷം അത് അടിസ്ഥാന ശമ്പളത്തിലേക്ക് കൂട്ടിച്ചേർക്കുകയും വീണ്ടും ക്ഷാമബത്ത പൂജ്യമായി കുറയ്ക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News