RBI on Rs 2000 Notes: 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം കറൻസി മാനേജ്‌മെന്‍റ് നടപടി മാത്രമാണെന്നും നോട്ട് നിരോധനമല്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
Also Read: New Parliament Building: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം സംബന്ധിച്ച ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി
നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് അഭിഭാഷകൻ രജനീഷ് ഭാസ്കർ ഗുപ്ത സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് റിസര്‍വ് ബാങ്ക് തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ഈ മറുപടി നല്‍കിയത്. ആർബിഐ നിയമപ്രകാരം ഇത്തരമൊരു തീരുമാനമെടുക്കാൻ സ്വതന്ത്രമായ അധികാരത്തിന്‍റെ അഭാവമുണ്ടെന്ന് ഹര്‍ജിക്കാരന്‍ പൊതുതാൽപര്യ ഹർജിയിൽ വാദിച്ചു. കൂടാതെ, 4-5 വർഷത്തിനുശേഷം നിശ്ചിത സമയപരിധിയുള്ള നോട്ടുകൾ പിൻവലിക്കുന്നത് അന്യായവും ഏകപക്ഷീയവും പൊതുനയത്തിന് വിരുദ്ധവുമാണെന്നും ഹർജിക്കാരൻ വാദിച്ചു.
Also Read: Indian Railways Update: രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവർക്ക് ലോട്ടറി!! ഇനി ലഭിക്കുക 5 സ്റ്റാര്‍ സൗകര്യങ്ങള്‍
ഇരു കക്ഷികളുടെയും വാദം കേട്ട കോടതി കേസില്‍ അടുത്ത വാദം മെയ് 29 ന് നിശ്ചയിച്ചു. കൂടാതെ, ഈ വിഷയത്തില്‍ ഒരു ഹ്രസ്വ കുറിപ്പ് സമർപ്പിക്കാനും കോടതി ഇരു കക്ഷികളോടും ആവശ്യപ്പെട്ടു.
കഴിഞ്ഞ 19 നാണ് ആർബിഐ 2000 രൂപ നോട്ട് പിൻവലിയ്ക്കുന്നതായി പ്രഖ്യാപിക്കുന്നത്. ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായിട്ടാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതെന്നും നിലവിലുള്ള 2000 രൂപ നോട്ടുകൾക്ക് സെപ്റ്റംബർ 30 വരെ നിയമസാധുതയുണ്ടെന്നും അതുവരെ ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കമെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു. .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...