IOCL Recruitment 2021: അപ്രന്റിസ് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 505 ഒഴിവുകളാണ് ഉള്ളത്

505 ഒഴുവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളത്. ടെക്നിക്കൽ ആൻഡ് നോൺ ടെക്‌നിക്കൽ വിഭാഗങ്ങളിലാണ് ഒഴുവുകൾ ഉള്ളത്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2021, 05:50 PM IST
  • 505 ഒഴുവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളത്.
  • ടെക്നിക്കൽ ആൻഡ് നോൺ ടെക്‌നിക്കൽ വിഭാഗങ്ങളിലാണ് ഒഴുവുകൾ ഉള്ളത്.
  • അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഫെബ്രുവരി 26 ആണ്.
  • അർഹരായ ഉദ്യോഗാർത്ഥികൾ കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റായ icol.com ലാണ് അപേക്ഷിക്കേണ്ടത്.
IOCL Recruitment 2021: അപ്രന്റിസ്  പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 505 ഒഴിവുകളാണ് ഉള്ളത്

New Delhi: ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL) അപ്രന്റിസ് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 505 ഒഴുവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളത്. ടെക്നിക്കൽ ആൻഡ് നോൺ ടെക്‌നിക്കൽ വിഭാഗങ്ങളിലാണ് ഒഴുവുകൾ ഉള്ളത്. അർഹരായ ഉദ്യോഗാർത്ഥികൾ കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റായ icol.com ലാണ് അപേക്ഷിക്കേണ്ടത്. 

അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഫെബ്രുവരി 26 (February) ആണ്. ഷോർട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകർക്ക് എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും. 2021 മാർച്ച് 14നാണ് എഴുത്ത് പരീക്ഷ നടത്തുന്നത്. പശ്ചിമ ബംഗാൾ (West Bengal), ബീഹാർ, ഒഡീഷ, ജാർഖണ്ഡ്, അസം (Assam) എന്നിവിടങ്ങളിലായി ആണ് 505 ഒഴുവുകൾ ഉള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റീഫെൻറ്റോഡ് കൂടി താത്കാലിക അടിസ്ഥാനത്തിലാണ് അപ്പ്രെന്റിസ്ഷിപ്പ് നൽകുക.

ALSO READ: India Post Recruitment 2021; എപ്പോൾ, എങ്ങനെ, ആർക്ക് അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചും IOCL നടത്തുന്ന 90 മിനിട്ട് നീണ്ട എഴുത്ത് പരീക്ഷയുടെയും (Examination)അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുക.  ഹിന്ദിയിലും ഇംഗ്ലീഷിലും എക്സാം എഴുതാൻ സാധിക്കും . 100 ചോദ്യങ്ങൾ ഉണ്ടാകുന്ന എക്സാം മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റൈൻ മോഡലിലാണ് നടത്തുക. 

ALSO READ: UPSC Prelims 2021 Notification: വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മാറ്റിവച്ചു, പരീക്ഷാ തിയതികളില്‍ മാറ്റമില്ല

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഫെബ്രുവരി (February) 2021ന് മുമ്പായി IOCL ഔദ്യോഗിക വെബ്‌സൈറ്റിൽ Careers തെരഞ്ഞെടുത്ത് അതിൽ വരുന്ന അപ്പ്രെന്റിസ്‌ഷിപ്പ്, എൻഗേജ്മെന്റ് ഓഫ് ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ അപ്പ്രെന്റിസ്‌ഷിപ് എന്ന ഓപ്ഷനിലാണ് അപേക്ഷിക്കേണ്ടത്.  ബിഹാറിൽ 76 (Bihar), ഒഡീഷയിൽ 66 , ജാർഖണ്ഡിൽ 41, അസമിൽ 80 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള ഒഴിവുകളുടെ വിവരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News