IndiGo: യാത്രക്കാര്‍ക്കായി Super 6E വിഭാഗം അവതരിപ്പിച്ച് ഇന്‍ഡിഗോ

  രാജ്യത്തെ  ചെറുതും വലുതുമായ 70 - ല്‍ അധികം നഗരങ്ങളെ കോര്‍ത്തിണക്കി  പ്രവര്‍ത്തിക്കുന്ന ചെലവ് കുറഞ്ഞ വിമാനസര്‍വീസ്  നല്‍കുന്ന എയര്‍ലൈന്‍സ് ആണ് ഇന്‍ഡിഗോ. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെതന്നെ  ഏറ്റവും വേഗത്തിൽ വളരുന്ന ചിലവ് കുറഞ്ഞ  എയര്‍ലൈന്‍സ് ആണ് ഇത് . 

Written by - Zee Malayalam News Desk | Last Updated : May 4, 2022, 05:24 PM IST
  • യാത്രാ വിമാന കാറ്റഗറിയായ '6E'യില്‍ ഒരു "സൂപ്പർ 6E" വിഭാഗം കൂടി ഉള്‍പ്പെടുത്തി IndiGo
IndiGo: യാത്രക്കാര്‍ക്കായി Super 6E വിഭാഗം അവതരിപ്പിച്ച് ഇന്‍ഡിഗോ

IndiGo:  രാജ്യത്തെ  ചെറുതും വലുതുമായ 70 - ല്‍ അധികം നഗരങ്ങളെ കോര്‍ത്തിണക്കി  പ്രവര്‍ത്തിക്കുന്ന ചെലവ് കുറഞ്ഞ വിമാനസര്‍വീസ്  നല്‍കുന്ന എയര്‍ലൈന്‍സ് ആണ് ഇന്‍ഡിഗോ. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെതന്നെ  ഏറ്റവും വേഗത്തിൽ വളരുന്ന ചിലവ് കുറഞ്ഞ  എയര്‍ലൈന്‍സ് ആണ് ഇത് . 

രാജ്യത്തെ 73 നഗരങ്ങളിലേയ്ക്ക്  ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നു. അവസാനമായി ആന്ധ്രാപ്രദേശിലെ കടപ്പയാണ് ഇന്‍ഡിഗോ സര്‍വീസിനായി തിരഞ്ഞെടുത്തത്. 

Also Read:  Viral News: സ്മോളടിക്കാന്‍ ലോകോ പൈലറ്റ്‌ മുങ്ങി..!! ട്രെയിന്‍ വൈകിയത് മണിക്കൂറുകള്‍

അതേസമയം, ഇന്‍ഡിഗോ എയര്‍ലൈന്‍സ് തങ്ങളുടെ യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ ചില പരിഷ്ക്കാരങ്ങള്‍ വരുത്തിയിരിയ്ക്കുകയാണ്.  അതായത് ഇന്‍ഡിഗോയുടെ യാത്രാ വിമാന കാറ്റഗറിയായ '6E'യില്‍ ഒരു "സൂപ്പർ 6E" വിഭാഗം കൂടി ഉള്‍പ്പെടുത്തിയിരിയ്ക്കുകയാണ്. 

ഈ വിഭാഗത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാകും. അതായത്, അധിക ലഗേജ്,  ഭക്ഷണം മറ്റ് സേവനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. "സൂപ്പർ 6E" ഇന്‍ഡിഗോയുടെ എക്‌സ്‌ക്ലൂസീവ് ഫെയർ വിഭാഗമാണ് എന്നാണ്  കമ്പനി അവകാശപ്പെടുന്നത്.

ഇന്‍ഡിഗോ എക്സ്ക്ലൂസീവ് ഫെയർ വിഭാഗമായ "സൂപ്പർ 6E" മെയ് 4 ന് അവതരിപ്പിച്ചു.  ഈ വിഭാഗത്തില്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്ന യാത്രക്കാര്‍ക്ക് 10 കിലോ അധിക ലഗേജ്, ഇഷ്ടമുള്ള സീറ്റ് സൗജന്യമായി തിരഞ്ഞെടുക്കാനുള്ള സൗകര്യം, കുറഞ്ഞ ടിക്കറ്റ് റദ്ദാക്കല്‍ ഫീസ്‌,  വിമാനത്തിനുള്ളില്‍ സൗജന്യ ഭക്ഷണം എന്നിവ പോലുള്ള പ്രത്യേക സേവനങ്ങൾ ലഭ്യമാക്കും.
 
ടിക്കറ്റ്  ബുക്ക് ചെയ്യുന്ന സമയത്ത് മാത്രമേ യാത്രക്കാര്‍ക്ക് 'സൂപ്പർ 6E'വിഭാഗം തിരഞ്ഞടുക്കാന്‍ സാധിക്കൂ. പുതിയ Super 6E നിരക്കിൽ 10 കിലോ അധിക ലഗേജ് അലവൻസ്, XL സീറ്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യം, ഭക്ഷണം / ലഘുഭക്ഷണ കോംബോ,  ആദ്യം ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യം, നിങ്ങളുടെ  ലഗേജുകള്‍ ആദ്യം തന്നെ നേടാനുള്ള സൗകര്യം, എപ്പോൾ വേണമെങ്കിലും ബോർഡിംഗ്,  ലഗേജ് പരിരക്ഷാ സേവനം  കുറഞ്ഞ ടിക്കറ്റ് റദ്ദാക്കല്‍ ഫീസ്‌ എന്നിവ ഉൾപ്പെടുന്നു. കൂടാതെ കൺവീനിയൻസ് ഫീസും ഇല്ല, ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  

എല്ലാ സേവനങ്ങളും ഒറ്റ നിരക്കിൽ നേടാന്‍ ആഗ്രഹിക്കുന്ന യാത്രക്കാർക്കായാണ്  Super 6E രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എയർലൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

'സൂപ്പർ 6E' നിരക്ക് ബുധനാഴ്ച  മെയ്‌ 4മുതല്‍ നിലവില്‍ വന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News