അന്ന് 3000 രൂപക്ക് വിറ്റ ആന; ഇന്ത്യയിലെ ആന കാരണവർക്ക് വിട

ഏകദേശം 8-10 വർഷങ്ങൾക്ക് മുമ്പ് ആനയുടെ പല്ലുകൾ കൊഴിഞ്ഞു പോയിരുന്നു.  പ്രസാദിന് ഒന്നും കഴിക്കാൻ സാധിക്കുമായിരുന്നില്ല

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 03:39 PM IST
  • ഏകദേശം 8-10 വർഷങ്ങൾക്ക് മുമ്പ് ആനയുടെ പല്ലുകൾ കൊഴിഞ്ഞു പോയിരുന്നു
  • ഡോ. കുശാൽ കോൺവർ ശർമ്മയുടെ നേതൃത്വത്തിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയിരുന്നു
  • 1940-കളിലാണ് ബിജുലിയെ രൺജീത് ദത്ത കുടുംബം വില്യംസൺ മഗോർ ആൻഡ് കോ ലിമിറ്റഡിന് വിറ്റത്
അന്ന് 3000 രൂപക്ക് വിറ്റ ആന; ഇന്ത്യയിലെ ആന കാരണവർക്ക് വിട

ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആന ബിജുലി പ്രസാദ് ചെരിഞ്ഞു. 89 വയസ്സായിരുന്നു ആനക്ക്. വാർധക്യ സംബന്ധമായ അസുഖങ്ങൾ ആനക്കുണ്ടായിരുന്നു. ആസ്സാമിലെ
 വില്യംസൺ മഗോർ ഗ്രൂപ്പിന്റെ ബെഹാലി ടീ എസ്റ്റേറ്റിൽ വച്ചായിരുന്നു അന്ത്യം. രാജ്യത്ത് ജീവിച്ചിരിക്കുന്ന നാട്ടാനകളിലെ കാരണവരായിരുന്നു പ്രസാദം

ഏകദേശം 8-10 വർഷങ്ങൾക്ക് മുമ്പ് ആനയുടെ പല്ലുകൾ കൊഴിഞ്ഞു പോയിരുന്നു.  പ്രസാദിന് ഒന്നും കഴിക്കാൻ സാധിക്കുമായിരുന്നില്ല. പിന്നീട് പ്രശസ്ത ആന ശസ്ത്രക്രിയാവിദഗ്ധനുമായ ഡോ. കുശാൽ കോൺവർ ശർമ്മയുടെ നേതൃത്വത്തിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി. അരിയും സോയാബീനും അടക്കം വേവിച്ച ഭക്ഷണം നൽകി തുടങ്ങി.

ഉയർന്ന പ്രോട്ടീൻ മൂല്യം വഴി ആനയുടെ ആയുസും വർധിച്ചിരുന്നതായി ഡോ ശർമ്മ പിടിഐയോട് പറഞ്ഞു. 1940-കളിലാണ് ബിജുലിയെ രൺജീത് ദത്ത കുടുംബം വില്യംസൺ മഗോർ ആൻഡ് കോ ലിമിറ്റഡിന് വിറ്റത്. 3000 രൂപയ്ക്കായിരുന്നു കച്ചവടം. ആദ്യം ഭർഗംഗ് ടീ എസ്റ്റേറ്റിലും പിന്നീട് ബൊഹാലിയിലേക്കും ആനയെ മാറ്റി. ട്ടങ്ങൾ കാണാൻ എത്തുന്ന സഞ്ചാരികൾക്കും ആന പ്രിയപ്പെട്ടതായിരുന്നു. പ്രദേശവാസികൾക്കും ആന പ്രിയപ്പെട്ടതായിരുന്നു ആനയെ അവസാനമായി കാണാനായി നിരവധിപേരാണ് എത്തി ചേർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News