World Sleep Day 2023: ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം കുറഞ്ഞത് 8 മണിക്കൂര്‍ സുഖകരമായ ഉറക്കം വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, രാജ്യത്ത് വളരെ കുറച്ച് ശതമാനം ആളുകള്‍ക്ക് മാത്രമാണ് 6 മുതല്‍ 8 മണിക്കൂര്‍ വരെ സുഖമായി ഉറങ്ങാന്‍ കഴിയുന്നത്.
Also Read: World Sleep Day 2023: ലോക ഉറക്കദിനത്തില്‍ ഉറങ്ങാന്‍ അവധി നല്‍കി ഈ ഇന്ത്യന്‍ കമ്പനി...!!
എല്ലാ വർഷവും മാർച്ച് 17 ന് ആചരിക്കുന്ന ലോക ഉറക്ക ദിനത്തില്‍ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ പുതിയ സർവേയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. അതനുസരിച്ച് രാജ്യത്തെ 55% ആളുകള്‍ക്ക് ദിവസവും രാത്രി ആറ് മണിക്കൂറിൽ താഴെ തടസ്സമില്ലാത്ത ഉറക്കം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി.
Also Read: World Sleep Day 2023: നല്ല ഉറക്കത്തിന് അത്താഴ സമയത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
കഴിഞ്ഞ 12 മാസങ്ങളിൽ, ഒരു വ്യക്തിക്ക് ഓരോ രാത്രിയും ലഭിക്കുന്ന തടസ്സമില്ലാത്ത ഉറക്കത്തിന്‍റെ ശരാശരി മണിക്കൂറുകൾ സർവേ പഠിച്ചു. സർവേയിൽ പങ്കെടുത്ത 13,438 പേരിൽ 43% പേർ 6 മുതൽ 8 മണിക്കൂർ വരെയും 34% പേര്‍ 4 മുതല്‍ 6 മണിക്കൂർ വരെയും 21% പേർക്ക് 4 മണിക്കൂറും തടസമില്ലാതെ ഉറങ്ങുന്നതായി കണ്ടെത്തി. സര്‍വെയില്‍ പങ്കെടുത്ത 2 % പേര്‍ 8 മുതൽ 10 മണിക്കൂർ വരെ ഉറങ്ങാൻ കഴിയുമെന്ന് പറഞ്ഞു.
കൂടാതെ, സുഖകരമായ ഉറക്കത്തിന് തടസമാകുന്ന കാരണങ്ങളും സര്‍വേ കണ്ടെത്തി. കൊതുക് കടി, ബാഹ്യ ശബ്ദങ്ങള്‍, ശുചിമുറി ഉപയോഗം എന്നിവ ഉറക്കം തടസപ്പെടുത്തുന്ന കാരണങ്ങളായി ആളുകള്‍ ചൂണ്ടിക്കാട്ടി. അതുകൂടാതെ, കോവിഡ് രോഗബാധയും പലര്‍ക്കും ഉറക്കം നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്.
സർവേയില്‍ പങ്കെടുത്ത 12,700 പേരിൽ 28% പേരും കോവിഡിന് ശേഷം ഉറക്കം കുറഞ്ഞതായി വ്യക്തമാക്കി. എന്നാല്‍, കോവിഡിന് ശേഷം വർക്ക് ഫ്രം ഹോം ശരിയായ ഉറക്കം നല്‍കാനും ജോലിയും ജീവിതവും ഒരു പോലെ മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞുവെന്നും സർവേയിൽ പങ്കെടുത്ത 7% പേർ പ്രതികരിച്ചു.
ഇന്ത്യയിലെ 309 ജില്ലകളില്‍നിന്നുള്ള ആളുകള്‍ സർവേയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ 64% പുരുഷന്മാരും 36% സ്ത്രീകളുമാണ്. എല്ലാ വർഷവും മാർച്ച് 17 ന് ആചരിക്കുന്ന ലോക ഉറക്ക ദിനത്തോടനുബന്ധിച്ചാണ് സർവേ സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...