Indian Railways Update: നീണ്ട ലൈനുകൾ ഇല്ല, ഉടനടി ടിക്കറ്റ് ലഭിക്കും, പുതിയ സൗകര്യവുമായി ഇന്ത്യൻ റെയിൽവേ
Indian Railways Update: ഇന്ത്യൻ റെയിൽവേ ഒരു തരത്തിൽ പറഞ്ഞാൽ രാജ്യത്തെ ഗതാഗത സംവിധാനത്തിന്‍റെ ജീവനാഡിയാണ് എന്ന് തന്നെ പറയാം. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിൻ യാത്രയുടെ സുഖവും സൗകര്യവും ആസ്വദിക്കുന്നത് .
നമുക്കറിയാം ട്രെയിന്‍ യാത്ര ഏറെ സുഖകരമാണ്. സമയലാഭം, എളുപ്പത്തില്‍ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. കൂടാതെ, കനത്ത സുരക്ഷാപരിശോധനകള്‍, ട്രാഫിക് ജാം തുടങ്ങിയ പ്രശ്നങ്ങള്‍ ട്രെയിന്‍ യാത്രയില്‍ ഇല്ലെന്നത് യാത്ര കൂടുതല്‍ ലളിതമാക്കുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെയും നവീകരണത്തിൻ്റെയും പാതയിലാണ്. അതായത്, യാത്രക്കാരുടെ സുഖ സൗകര്യങ്ങള്‍ മുന്‍ നിര്‍ത്തി നിരവധി പരിഷ്ക്കാരങ്ങളാണ് റെയില്‍വേ നടപ്പാക്കുന്നത്.
ട്രെയിനിൽ കൂടെക്കൂടെ യാത്ര ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഏറെ ഉപകാരപ്പെടും. യാത്രക്കാരുടെ സൗകര്യാർത്ഥം ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയിരിയ്ക്കുകയാണ്. അതായത്, യാത്രക്കാരുടെ സൗകര്യാർത്ഥം ടിക്കറ്റ് എടുക്കുന്നതിനായുള്ള ATVM (Automatic Ticket VEnding MEchine) സംവിധാനത്തിൽ കാര്യമായ മാറ്റങ്ങളാണ് റെയിൽവേ നടപ്പാക്കിയിരിയ്ക്കുന്നത്. ഈ സൗകര്യം മാറ്റങ്ങളോടെ നടപ്പിൽ വന്നതോടെ ടിക്കറ്റെടുക്കാനായി യാത്രക്കാർ നീണ്ട ക്യൂവിൽ നിൽക്കുന്നത് ഒഴിവായി.
റെയിൽവേ നടപ്പാക്കിയിരിയ്ക്കുന്ന ഈ പുതിയ സംവിധാനം യാത്രക്കാർക്ക് ഏറെ സഹായകരമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഈ പുതിയ സംവിധാനത്തിന് കീഴിൽ യാത്രക്കാർക്ക് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനിൽ (ATVM) ലഭ്യമാകുന്ന സൗകര്യങ്ങൾക്കായി ഡിജിറ്റൽ ഇടപാടുകളിലൂടെ പണമടയ്ക്കാൻ സാധിക്കും.
സംവിധാനത്തിന് കീഴിൽ എടിവിഎമ്മിൽ നിന്ന് ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, പ്രതിമാസ പാസുകൾ എന്നിവ ലഭിക്കുന്നതിന് നിങ്ങൾക്ക് ഡിജിറ്റൽ മോഡിൽ പണമടയ്ക്കാം. പല റെയിൽവേ സ്റ്റേഷനുകളിലും എടിവിഎമ്മുകൾക്കും യുപിഐ, ക്യുആർ കോഡുകൾക്കും ക്രമീകരണം ചെയ്തിട്ടുണ്ട്. ഇതിലൂടെ എടിവിഎം സ്മാർട്ട് കാർഡ് റീചാർജ് ചെയ്യാനും സാധിക്കും. ഡിജിറ്റൽ മോഡിൽ പണമടയ്ക്കാനുള്ള സൗകര്യം യാത്രക്കാർ കൂടുതൽ ഉപയോഗപ്പെടുത്തണമെന്നും നീണ്ട ക്യൂ ഒഴിവാക്കാനും യാത്രക്കാരോട് റെയിൽവേ അഭ്യർത്ഥിച്ചു.
കൂടുതൽ യാത്രക്കാരുള്ള തിരക്കുള്ള സ്റ്റേഷനുകളിലാണ് എടിവിഎം സൗകര്യം റെയിൽവേ നിലവിൽ ആരംഭിച്ചിരിയ്ക്കുന്നത്. ഇത്തരം സ്റ്റേഷനുകളിൽ ടിക്കറ്റെടുക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്നതായി യാത്രക്കാർ പലപ്പോഴും പരാതി നൽകിയിരുന്നു. നീണ്ട ക്യൂ മൂലം യാത്രക്കാർക്ക് പലപ്പോഴും ട്രെയിൻ നഷ്‌ടമായ സാഹചര്യവും ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ ഇത്തരം അസൗകര്യങ്ങൾക്ക് പരിഹാരം കാണുകയാണ് റെയിൽവേ ഈ അവസരത്തിൽ ചെയ്തിരിയ്ക്കുന്നത്.
ഈ സൗകര്യത്തിന് കീഴിൽ, Paytm, PhonePe, Freecharge, UPI അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്പുകളിൽ നിന്ന് QR കോഡ് സ്കാൻ ചെയ്‌ത് പണമടയ്ക്കാം. മെഷീനിൽ കാണുന്ന QR കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കുമ്പോൾ നിങ്ങൾക്ക് ലക്ഷ്യസ്ഥാനത്തേക്കുള്ള ടിക്കറ്റ് ലഭിക്കും. റെയിൽവേയുടെ ഡിജിറ്റൽ പണമിടപാട് സൗകര്യം പ്രോത്സാഹിപ്പിക്കുക എന്നതും ഈ സൗകര്യം ആരംഭിച്ചതിന് പിന്നിലെ മറ്റൊരു കാരണമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...